ADVERTISEMENT
ചാത്തന്നൂർ∙ മഴയിൽ മീനാട് കിഴക്കും കര എംസിപുരത്ത് വീട് ഇടിഞ്ഞു വീണു ഒരാൾക്കു പരുക്കേറ്റു. എംപി പുരം കല്ലുവിള വീട്ടിൽ രമണിയുടെ വീടാണ് ഇടിഞ്ഞു വീണത്. രമണിയുടെ മകൻ സിനുവിനാണ് (44) പരുക്കേറ്റത്. ഇന്നലെ വൈകിട്ട് 6നാണ് സംഭവം. വീടിന്റെ ഓട് മേഞ്ഞ േമൽക്കൂര തകർന്നു വീണപ്പോൾ സിനു കിടപ്പു മുറിയിലായിരുന്നു. ഓടും തടികളും വീണാണ് സിനുവിനു പരുക്കേറ്റത്. ഈ സമയം മാതാവ് രമണി സമീപത്തെ മറ്റൊരു മകന്റെ വീട്ടിലായിരുന്നു. സിനു നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com