ADVERTISEMENT

പരവൂർ ∙ കാണാതായ യുവാവിനെ കന്യാകുമാരിയിൽ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻകുളം ആദർശ് നിവാസിൽ ആദർശിനെ (വിജിത്ത്- 36) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴം ഉച്ചയ്ക്കു ശേഷം  ആദർശിനെ കാണാനില്ലായിരുന്നു.  ബന്ധുക്കൾ   നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയ വിവരം അറിയുന്നത്.

ശനിയാഴ്ച കന്യാകുമാരി പൊലീസ്  വിവരം അറിയിച്ചതിനെ തുടർന്ന് പരവൂർ പൊലീസ് ആദർശിന്റെ ബന്ധുക്കളുമായി കന്യാകുമാരിയിൽ എത്തി   മൃതദേഹം തിരിച്ചറിഞ്ഞു. ആത്മഹത്യയാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു. ഭാര്യ: ലക്ഷ്മി, മകൾ: ആലിയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com