മലമേൽ കുന്നിൽ വസ്തു തർക്കം: ടൂറിസം പദ്ധതി തകിടം മറിയുമെന്ന് ആശങ്ക

മലമേൽ കുന്നിലെ ടൂറിസം പ്രദേശം
മലമേൽ കുന്നിലെ ടൂറിസം പ്രദേശം
SHARE

അഞ്ചൽ  ∙  ജില്ലയുടെ ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ച  മലമേൽ ഇരുമ്പൂഴിക്കുന്നിലെ വസ്തുക്കളുടെ  ഉടമസ്ഥാവകാശത്തെച്ചൊല്ലി ദേവസ്വം ബോർഡും ടൂറിസം വകുപ്പും തർക്കത്തിൽ. ശങ്കര നാരായണസ്വാമി ക്ഷേത്രത്തിന്റെ സ്ഥലം ടൂറിസം വകുപ്പ് കയ്യേറിയെന്ന പരാതിയുമായി ദേവസ്വം ബോർഡ്  നിയമനടപടി തുടങ്ങി . ടൂറിസം പ്രമോഷൻ കൗൺസിൽ , സംസ്ഥാന സർക്കാർ, കലക്ടർ, അറയ്ക്കൽ വില്ലേജ് ഓഫിസർ  എന്നിവരെ എതിർകക്ഷികളാക്കി ഹൈക്കോ‍‍ടതിയിൽ ഹർജി നൽകി. ദേവസ്വം ബോർഡിന്റെ  നീക്കം മലമേൽ ടൂറിസം പദ്ധതി തകിടം മറിക്കുമെന്ന ആശങ്കയിലാണു  നാട്ടുകാരും ടൂറിസം വകുപ്പും. 

ഏറെക്കാലത്തെ ശ്രമഫലമായാണു കഴിഞ്ഞ സർക്കാരിന്റെ കാലത്തു ടൂറിസം പദ്ധതി ആരംഭിച്ചത്.  ഒരു കോടിയോളം രൂപ ചെലവഴിച്ചു പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയാക്കിയപ്പോൾ , ടൂറിസം വകുപ്പ് സ്ഥലം കയ്യേറി എന്ന പരാതിയുമായി ദേവസ്വം ബോർഡ് നിയമനടപടി തുടങ്ങിയതു പ്രതിഷേധത്തിനിടയാക്കുന്നു . ദേവസ്വം ബോർഡ് നിയമ നടപടിയിൽ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ടു പ്രസിഡന്റിനെ നേരിൽക്കണ്ടു നിവേദനം നൽകാനുള്ള ശ്രമത്തിലാണു നാട്ടുകാർ.  

പ്രകൃതിദത്തമായ മനോഹര കാഴ്ചകൾ നിറഞ്ഞ  മലമേൽകുന്നിലെ സ്ഥലങ്ങൾ  ദേവസ്വം , ടൂറിസം, റവന്യു വകുപ്പുകളുടെ അധീനതയിലാണ്. മുൻപ് ഇവിടെ  പാറ ഖനനം നടത്താൻ എത്തിയ സ്വകാര്യ വ്യക്തികൾ നടത്തിയ  കയ്യേറ്റം ഒഴിപ്പിക്കാൻ  പരിസ്ഥിതി പ്രവർത്തകർക്കു  നീണ്ട നിയമപോരാട്ടം നടത്തേണ്ടി വന്നു.  പാറ ഖനനം നടത്തിയവർ സ്ഥലം വിട്ടെങ്കിലും  മറ്റു ചിലർ നടത്തിയ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടിയുണ്ടായില്ല എന്ന ആക്ഷേപവും നിലനിൽക്കുന്നു . ഇതിനിടെയാണു പുതിയ കയ്യേറ്റ വിവാദം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS