ആംബുലൻസ് മറിഞ്ഞ് 5 പേർക്കു പരുക്ക്

ദേശീയപാതയിൽ ജില്ലാ അതിർത്തിയിൽ കടമ്പാട്ടുകോണത്തിനു സമീപം  ഇരുപത്തെട്ടാംമൈലിൽ ആംബുലൻസ് മറിഞ്ഞ നിലയിൽ.
ദേശീയപാതയിൽ ജില്ലാ അതിർത്തിയിൽ കടമ്പാട്ടുകോണത്തിനു സമീപം ഇരുപത്തെട്ടാംമൈലിൽ ആംബുലൻസ് മറിഞ്ഞ നിലയിൽ.
SHARE

പാരിപ്പള്ളി ∙ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് 5 പേർക്കു പരുക്ക്. ദേശീയപാതയിൽ ജില്ലാ അതിർത്തിയിൽ കടമ്പാട്ടുകോണത്തിനു സമീപം ഇരുപത്തെട്ടാംമൈലിൽ ഇന്നലെ ഉച്ചയ്ക്കാണ് അപകടം. കൊല്ലം തിരുമുല്ലവാരം സ്വദേശികളായ മണി (52), ബാബു (37), ചന്ദ്രൻ (52), റാണി (35), ചെല്ലമണി (58) എന്നിവർക്കാണ് പരുക്കേറ്റത്.പനിയും നടുവേദനയും മൂലം മണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴാണ് അപകടമെന്നു പൊലീസ് പറഞ്ഞു. എതിർദിശയിൽ ഓവർ ടേക്ക് ചെയ്തു വന്ന ബസിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. മറിഞ്ഞ ആംബുലൻസ് റോഡ് വശത്തെ മരത്തിൽ ഇടിച്ചു നിന്നു. പരുക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും കല്ലമ്പലം പൊലീസും ചേർന്നാണ് ആംബുലൻസിന് ഉള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS