കൊല്ലം ജില്ലയിൽ ഇന്ന് (5-7-2022); അറിയാൻ, ഓർക്കാൻ

kollam-ariyan-map
SHARE

ടെൻഡർ ക്ഷണിച്ചു

ശാസ്താംകോട്ട ∙ അ‍ഡിഷനൽ ഐസിഡിഎസ് പ്രൊജക്ട് ഓഫിസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്കു കരാർ അടിസ്ഥാനത്തിൽ വാഹനം (കാർ/ജീപ്പ്) വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി: 13. അടങ്കൽ തുക: 24,000. ഫോൺ: 04762834101.

അപേക്ഷ ക്ഷണിച്ചു

ചവറ∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രത്തിൽ ബിഎ സംസ്കൃതം വേദാന്തം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ssusonline.org എന്ന വെബ്സൈറ്റിൽ ഈ മാസം 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം 50 രൂപയുടെ (എസ്‌സി, എസ്ടി വിഭാഗക്കാർക്ക് 10 രൂപ) യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയിൽ ചെലാൻ അടച്ച്  രസീത് സമർപ്പിക്കണം. അപേക്ഷയുടെ പ്രിന്റ്ഔട്ട് സമർപ്പിക്കേണ്ട അവസാന തീയതി 23..

അഭിമുഖം

കരുനാഗപ്പള്ളി ∙ ഗവ. എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപക ഒഴിവിലേക്കു നാളെ 11 നു സ്കൂൾ ഓഫിസിൽ വച്ചു നടക്കുന്ന അഭിമുഖത്തിനു  ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS