ADVERTISEMENT

കടയ്ക്കൽ∙ സ്വാതന്ത്ര്യ സ്മാരക മിനി സിവിൽ സ്റ്റേഷനിലെ 'ശുചിമുറി കോംപ്ലക്സ്' വൃത്തിയാക്കിയിട്ട് നാളുകൾ, വൃത്തിഹീനമായ ശുചിമുറിയിൽ കയറാനാകാത്ത സ്ഥിതി. വിവിധ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിലെ പൊതുജനങ്ങൾക്ക് വേണ്ടിയുള്ള ശുചിമുറിയാണ് അധികൃതരുടെ അവഗണന മൂലം നശിക്കുന്നത്. കൊതുകും ഈച്ചയും നിറഞ്ഞ ശുചിമുറിയിലെ ക്ലോസറ്റ് കഴുകിയിട്ടു കാലങ്ങളായി.

വാഷ് ബേസിൻ ശുചിയാക്കാത്ത നിലയിലും. വില്ലേജ് ഓഫിസ് അധികൃതർക്കാണ് മിനി സിവിൽ സിവിൽ സ്റ്റേഷൻ പരിസരവും ശുചിമുറിയും ശുചീകരിക്കേണ്ടതിന്റെ ചുമതല. ഓഫിസുകളിൽ ഉദ്യോഗസ്ഥർക്ക് പ്രത്യേകം ശുചിമുറി ഉള്ളതിനാൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്ന ശുചിമുറിയുടെ അവസ്ഥ അധികൃതർ ശ്രദ്ധിക്കാറില്ല. സിഗരറ്റ്. ബീഡി കുറ്റികളും മദ്യ കുപ്പികളും ശുചിമുറിയിൽ കൂട്ടിയിട്ടിരിക്കുന്നു. രാത്രി പുറത്തു നിന്നുള്ളവർ സിവിൽ സ്റ്റേഷനുള്ളിൽ കയറുന്നതായും സംശയം ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com