ADVERTISEMENT
നിലമേൽ∙ ജംക്‌ഷനിൽ കടയ്ക്കൽ റോഡിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു. നിലമേൽ കൈതോട് കോങ്കലിൽ വീട്ടിൽ താഹിറയ്ക്ക് (54) ആണ് പരുക്കേറ്റത്. ഇവരെ വെഞ്ഞാറുമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ മൂന്നിനായിരുന്നു അപകടം. കാറുകൾ നേർക്കുനേർ ഇടിക്കുകയായിരുന്നു. കടയ്ക്കൽ നിന്നെത്തിയ  അഗ്നിരക്ഷാസേനയും ചടയമംഗലം പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. കടയ്ക്കൽ നിന്നു കൈതോട്ടേക്കും നിലമേൽ നിന്നു കടയ്ക്കലേക്കും വന്ന കാറുകളാണ് കൂട്ടിയിടിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com