ADVERTISEMENT

പാരിപ്പള്ളി∙ ഭാര്യയുമായുള്ള വഴക്കിനെത്തുടർന്നു വീട് തീ വച്ചു നശിപ്പിക്കാൻ ശ്രമിച്ച എഴിപ്പുറം അഫ്സൽ മൻസിലിൽ അസിമിനെ (49) പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. 2001ൽ വിവാഹിതരായ ശേഷം ദമ്പതികൾ എഴിപ്പുറത്ത് താമസിക്കുകയാണ്. മദ്യപിച്ചു ഭാര്യയെയും മക്കളെയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം മദ്യപിച്ച് എത്തിയ ശേഷം വഴക്ക് ഉണ്ടാക്കുകയും പുലർച്ചെ ഒന്നിന് വീടിനു തീ വയ്ക്കുകയും ചെയ്തു. ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ എ.അൽ ജബ്ബാർ, എസ്ഐമാരായ സുരേഷ് കുമാർ, സാബു ലാൽ, എഎസ്ഐ ഷാജഹാൻ, എസ്‌സിപിഒ നൗഷാദ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com