ഒരു ദിവസം പഴക്കം, ഏകദേശം 15 വയസ്സും 150 കിലോ ഭാരവും; പരവൂരിൽ കടൽത്തീരത്ത് ഡോൾഫിന്റെ ജഡം

ഇന്നലെ പരവൂർ തെക്കുംഭാഗം തോട്ടുകുഴി കടൽത്തീരത്ത് അടിഞ്ഞ ഡോൾഫിന്റെ ജഡം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കരയിലേക്ക് മാറ്റുന്നു.
ഇന്നലെ പരവൂർ തെക്കുംഭാഗം തോട്ടുകുഴി കടൽത്തീരത്ത് അടിഞ്ഞ ഡോൾഫിന്റെ ജഡം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കരയിലേക്ക് മാറ്റുന്നു.
SHARE

പരവൂർ ∙ തെക്കുംഭാഗം കടൽത്തീരത്ത് ഡോൾഫിന്റെ ജഡം അടിഞ്ഞു. തോട്ടുകുഴി കരീകായൽ പ്രദേശത്ത് ഇന്നലെ രാവിലെയാണ് പാറക്കെടുകൾക്കിടയിൽ ഡോൾഫിന്റെ ജഡം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപെടുന്നത്. വിവരം അറിഞ്ഞ് നഗരസഭ കൗൺസിലറും, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടർന്ന് വനം വകുപ്പ് അഞ്ചൽ റേഞ്ച് ഓഫിസിൽ നിന്നു റേഞ്ച് ഓഫിസർ ടി.എസ്.സജുവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പരിശോധിച്ചു. ഒരു ദിവസം പഴക്കമുള്ള ജഡം ഏകദേശം 15 വയസ്സും 150 കിലോ ഭാരവുമുള്ള ആൺ ഡോൾഫിന്റേതാണ്. ഫോറസ്റ്റ് വെറ്ററിനറി സർജൻ സിബിയുടെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജഡം മറവ് ചെയ്തു. വിദഗ്ധ പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}