ADVERTISEMENT

തെന്മല ∙ സാഹസിക മത്സ്യ ബന്ധനത്തിന് പൊലീസിന്റെ കൂച്ചുവിലങ്ങ്; പരപ്പാർ അണക്കെട്ട് തുറന്നതോടെ കല്ലടയാറ്റിലേക്ക് ഒഴുകിയെത്തിയ മത്സ്യം പിടിക്കാൻ എത്തിയവരെ പൊലീസ് ഓടിച്ചു വിട്ടു.അണക്കെട്ട് തുറക്കുന്നതറിഞ്ഞ് നാട്ടുകാരും സഞ്ചാരികളുമടക്കം നിരവധി ആളുകളാണ് ഇന്നലെ രാവിലെ മുതൽ കല്ലടയാറിനു കുറുകെയുള്ള പാലത്തിൽ കാത്തു നിന്നത്. അണക്കെട്ട് തുറന്നപ്പോൾത്തന്നെ നിരവധി മത്സ്യങ്ങൾ ഷട്ടർ വഴി താഴേക്ക് പതിച്ചിരുന്നു.

സാധാരണ ഇത്തരത്തിൽ കല്ലടയാറ്റിലേക്ക് എത്തുന്ന മത്സ്യങ്ങളെ പാലത്തിൽ നിന്നു ചാടി പിടിക്കുന്ന പതിവുണ്ടായിരുന്നു. കഴിഞ്ഞ പ്രാവശ്യം ഇത്തരത്തിൽ മത്സ്യം പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞതോടെ പൊലീസ് ഇടപെട്ടു. അണക്കെട്ട് തുറന്നത് കാണാനെത്തിയ സഞ്ചാരികളെക്കൊണ്ട് പാലം നിറഞ്ഞതോടെ പൊലീസ് ഇടപെട്ട് ഗതാഗതം തടസ്സം ഒഴിവാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com