ADVERTISEMENT

തെന്മല∙ പരപ്പാർ അണക്കെട്ടിലേക്കുള്ള ജലമൊഴുക്ക് ശക്തി പ്രാപിക്കുന്നു. ഡാമിന്റെ ഷട്ടറുകൾ ഒരു മീറ്റർ വീതം ഉയർത്തി കല്ലടയാറ്റിലേക്കു വെള്ളം ഒഴുക്കുകയാണ്. ഇന്നലെ 60 സെന്റിമീറ്ററായിരുന്ന ജലനിരപ്പ് 9ന് 80 സെന്റിമീറ്ററായും 2.30ന് ഒരു മീറ്ററാക്കിയും ഉയർത്തുകയായിരുന്നു. 60 സെന്റിമീറ്റർ ഉയർത്തി വച്ചിട്ടും അണക്കെട്ടിലെ ജലനിരപ്പ് താഴാത്തതിനാലാണ് കൂടുതൽ ഉയർത്തിയത്. റൂൾ കർവ് പ്രകാരം ഓഗസ്റ്റ് മാസം അണക്കെട്ടിൽ സംഭരിക്കേണ്ടുന്ന ജലനിരപ്പിലും ഉയർന്നാണ് ഇപ്പോൾ നിൽക്കുന്നത്.

115.82 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ ഇന്നലെ 111 മീറ്ററായിരുന്നു ജലനിരപ്പ്. നിലവിലെ സാഹചര്യം അനുസരിച്ച് ഷട്ടറുകൾ കൂടുതൽ ഉയർത്താനുള്ള സാധ്യതയില്ല. ഇനിയും ഷട്ടർ ഉയർത്തിയാൽ പുനലൂർ മുതൽ കല്ലട വരെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ട്. ഇന്നു നാളെയും ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പുള്ളതിനാൽ ഷട്ടറുകൾ 1.50 മീറ്റർ ഉയർത്തുന്നതിനുള്ള അനുവാദം ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷയോട് ചോദിക്കാനുള്ള തീരുമാനത്തിലാണ് കെഐപി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com