ADVERTISEMENT

തെന്മല∙ സൂര്യകാന്തിപ്പാടം കാണാൻ സുന്ദരപാണ്ഡ്യപുരത്തു മലയാളികളുടെ തിരക്ക്. കഴിഞ്ഞ ഒരുമാസമായി സഞ്ചാരികളുടെ തിരക്കൊഴിഞ്ഞ നേരമില്ല. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നുള്ള സഞ്ചാരികളാണ് ഇവിടെ അധികവും എത്തുന്നത്. ആഴ്ചയിൽ എല്ലാദിവസവും സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും അവധി ദിനങ്ങളിൽ ഇതു കുത്തനെ കൂടും. തെങ്കാശി ജില്ലയിലെ ചുരണ്ട, കമ്പിളി, സുന്ദരപാണ്ഡ്യപുരം എന്നിവിടങ്ങളിലാണ് ഇപ്പോൾ സൂര്യകാന്തിപ്പാടങ്ങളുള്ളത്.

സഞ്ചാരികൾക്കൊപ്പം, സീരിയൽ, ആൽബം എന്നിവ ചിത്രീകരിക്കുന്ന സംഘങ്ങളും ഇവിടെ എത്തുന്നുണ്ട്. സൂര്യകാന്തിയിലൂടെ ഇരട്ടിച്ചന്തത്തിൽ കുളിച്ചു നിൽക്കുകയാണ് ഇവിടത്തെ കാർഷിക ഗ്രാമങ്ങൾ. സഞ്ചാരികളുടെ തിരക്കു വലയ്ക്കുന്ന ഒരു കൂട്ടവും ഇവിടെയുണ്ട്. സൂര്യകാന്തി കർഷകർക്കാണ് സഞ്ചാരികളുടെ തിരക്കു ദുരിതമാകുന്നത്. കാഴ്ച കാണുന്നതിനൊപ്പം പൂവ് പറിക്കുന്ന സഞ്ചാരികളും ഇക്കൂട്ടത്തിലുണ്ട്. വിത്തിട്ട് 90 ദിവസംകൊണ്ട് സൂര്യകാന്തിയുടെ വിളവു പൂർത്തിയാകും. പൂവിട്ടാൽ 45 ദിവസം മാത്രമാണ് ഇവയുടെ ആയുസ്സ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com