ADVERTISEMENT

വായ്പ – ലൈസൻസ്മേള നടത്തും 

അഞ്ചൽ ∙ വ്യവസായ വകുപ്പും പഞ്ചായത്തും സംയുക്തമായി നടത്തുന്ന വായ്പ – ലൈസൻസ് മേള 16 നു 2 നു പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുമെന്നു പ്രസിഡന്റ് അറിയിച്ചു. 9539188332.

അദാലത്ത് നടത്തുന്നു

പത്തനാപുരം∙ ഭൂമിയുടെ ന്യായ വില റജിസ്റ്ററിൽ അപാകതകൾ ഉണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നു. പട്ടാഴി, തലവൂർ വില്ലേജ് പരിധിയിലുള്ളവർക്കാണ് അവസരം. 12 മുതൽ 25 വരെ തീയതികളിൽ ഭൂവുടമകൾ വില്ലേജ് ഓഫിസിൽ പരാതി നൽകണം.  ആധാരം, പട്ടയം ഭൂനികുതി ഒടുക്കിയ രസീത്, എന്നിവയുമായി വില്ലേജ് ഓഫിസുകളിൽ അപേക്ഷ നൽകണമെന്ന് തഹസിൽദാർ അറിയിച്ചു.

അഭിമുഖം നാളെയും 11 നും

കൊല്ലം∙പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന നൂതന പരിശീലന പദ്ധതിയായ അക്രഡിറ്റഡ് എൻജിനീയർ/ഓവർസിയർ നിയമനത്തിന് അപേക്ഷ സമർപ്പിച്ചവർക്കുള്ള അഭിമുഖം നാളെയും 11നും ജില്ലാ പട്ടികജാതി വികസന ഓഫിസിൽ നടത്തും. നാളെ രാവിലെ 10ന് അഞ്ചൽ, ചടയമംഗലം, പത്തനാപുരം, കൊട്ടാരക്കര, ചിറ്റുമല ബ്ലോക്ക് പരിധിയിൽ ഉള്ളവർക്കും ഉച്ചയ്ക്ക് 1.30 മുതൽ ഓച്ചിറ, ശാസ്താംകോട്ട ബ്ലോക്ക് പരിധിയിലുള്ളവർക്കും  11ന് രാവിലെ 10ന് വെട്ടിക്കവല, ഇത്തിക്കര, മുഖത്തല ബ്ലോക്ക് പരിധിയിൽ ഉള്ളവർക്കും ഉച്ചയ്ക്ക് 1.30 മുതൽ ചവറ ബ്ലോക്ക്, കൊല്ലം കോർപറേഷൻ പരിധിയിലുള്ളവർക്കുമാണ് അഭിമുഖം. രേഖകൾ ഹാജരാക്കണം. ഫോൺ: 0474-2794996.

അപേക്ഷ ക്ഷണിച്ചു

കൊല്ലം∙ കോഴിക്കോട് എൻഐഇഎൽഐടിയും കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക് കോളജും ചേർന്ന് നടത്തുന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ, ഒബിസി, മറ്റ് കാറ്റഗറിയിലുള്ള വിദ്യാർഥികൾ ഫീസ് അടയ്ക്കണം. 50 ശതമാനം മാർക്കോടെ പ്ലസ്ടു അല്ലെങ്കിൽ ഐടിഐ പാസായിരിക്കണം. ഫോൺ-0476 2623597, 9447488348.

കൊല്ലം∙കെൽട്രോണിന്റെ കൊല്ലം നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ആറുമാസ പ്രഫഷനൽ ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈൻ, മൂന്ന് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ആൻഡ് വിഷ്വൽ ഇഫക്ട്‌സ് എന്നിവയാണ് കോഴ്‌സുകൾ. വിവരങ്ങൾക്ക്: ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ടൗൺ ലിമിറ്റ്, കൊല്ലം. ഫോൺ- 9847452727, 9567422755. 

കൊല്ലം∙തദ്ദേശഭരണ വാർഡുകൾ അടിസ്ഥാനമാക്കി നടത്തുന്ന കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റർമാരുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനത്തിനായി അഭിമുഖം.  https://forms.gle/QKU77qBcmUoVRFbz5  ലിങ്ക് മുഖേന 17ന് മുൻപ് റജിസ്റ്റർ ചെയ്യണം. 26 ന് കരുനാഗപ്പള്ളി-പത്തനാപുരം  27ന് കുന്നത്തൂർ-കൊട്ടാരക്കര 29ന് കൊല്ലം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ 5 വരെയാണ് അഭിമുഖം. ഫോൺ: 8547063970 (കരുനാഗപ്പള്ളി), 8078183988 (പത്തനാപുരം), 8547063970 (കുന്നത്തൂർ), 9895273753 (കൊട്ടാരക്കര) 9744540185 (കൊല്ലം).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com