ADVERTISEMENT

അഭിമുഖം 16ന്

കുളത്തൂപ്പുഴ∙ സാം ഉമ്മൻ മെമ്മോറിയൽ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ വെൽഡിങ് വിഭാഗം ട്രേഡ്സ്മാൻ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനത്തിന് യോഗ്യരായ ഉദ്യോഗാർഥികളുടെ അഭിമുഖം 16ന് രാവിലെ 11 ന് നടത്തും.

വായ്പാ മേള

തലവൂർ∙ സംരംഭക വർഷത്തിന്റെ ഭാഗമായി ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി സംരംഭകർക്കായി വായ്പ, ലൈസൻസ്, സബ്സിഡി മേള ഇന്നു രണ്ടിന് നടക്കും. 8848986945.

ഹോർട്ടികോർപ് സ്റ്റാൾ

കൊല്ലം ∙ ഹോർട്ടികോർപ്പിന്റെ ചടയമംഗലം സംഭരണ വിതരണ ഉപകേന്ദ്രത്തിന്റെ പരിധിയിലുള്ള കരിങ്ങന്നൂർ, ആയൂർ, ആക്കൽ, ഏരൂർ സ്റ്റാളുകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും.

ഐടിഐ പ്രവേശനം

കൊല്ലം ∙ പട്ടികജാതി വികസന വകുപ്പിന്റെ പരിധിയിൽ ജില്ലയിൽ വെട്ടിക്കവല പാലമുക്കിൽ പ്രവർത്തിക്കുന്ന ഗവ. ഐടിഐയിൽ എൻസിവിടി  അംഗീകാരമുള്ള ഒരു വർഷം ദൈർഘ്യമുള്ള കാർപെന്റർ ട്രേഡിലേക്ക് അപേക്ഷിക്കാം.  80 ശതമാനം സീറ്റ് പട്ടിക ജാതിക്കാർക്കും 10% പട്ടികവർഗത്തിനും 10% മറ്റു വിഭാഗങ്ങൾക്കുമായി സംവരണം ചെയ്തിരിക്കുന്നു. പത്താം ക്ലാസ് പരാജയപ്പെട്ടവർക്കും അപേക്ഷിക്കാം. പരിശീലനം സൗജന്യം. പ്രതിമാസം 800 രൂപ സ്റ്റൈപൻഡും ഹോസ്റ്റൽ അലവൻസ് ആയി 1500 രൂപയും ലഭിക്കും. 8137098295, 9605725141.

വിദ്യാഭ്യാസ അവാർഡ് 

കൊല്ലം ∙ മത്സ്യഫെഡിൽ അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിൽ അംഗങ്ങളായവരുടെ മക്കൾക്കു വിദ്യാഭ്യാസ അവാർഡിനായി  അപേക്ഷ ക്ഷണിച്ചു. 2022 എസ്എസ്എൽസി, പ്ലസ്ടു/വിഎച്ച്.എസ്ഇ പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ്, പ്ലസ്ടു പരീക്ഷയിൽ ഫിസിക്‌സ്, സുവോളജി വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.  രക്ഷകർത്താവിന്റെ അപേക്ഷ, സംഘാംഗത്വം തെളിയിക്കുന്ന സാക്ഷ്യപത്രം, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പാസ്ബുക്ക്-മാർക്ക് ലിസ്റ്റ് എന്നിവയുടെ പ്രോജക്ട് ഓഫിസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ശുപാർശയോടൊപ്പം 18നകം ജില്ലാ ഓഫിസിൽ ലഭിക്കണം. 9526041229.

ഇ-മാർക്കറ്റ് പ്ലേസ് 

കൊല്ലം ∙ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വ്യാപാരത്തിനായി ഉൽപന്നങ്ങളും സേവനങ്ങളും സർക്കാർ ഇ-മാർക്കറ്റ് പ്ലേസ്/ജെം-പോർട്ടലിൽ റജിസ്റ്റർ ചെയ്യാം.  സർക്കാരുമായി ബിസിനസിന് സഹായകരമാണ് പോർട്ടൽ. സംരംഭങ്ങളുടെ റജിസ്‌ട്രേഷൻ മുതൽ അന്തിമ പേയ്‌മെന്റ് വരെയുള്ള നടപടികൾക്കും പിന്തുണ നൽകും.  9495608943.

റാങ്ക് പട്ടിക റദ്ദാക്കി

കൊല്ലം ∙ ജില്ലയിൽ നീതിന്യായ വകുപ്പിലെ പ്രോസസ് സർവർ (കാറ്റഗറി നമ്പർ-353/2016) തസ്തികയുടെ റാങ്ക് പട്ടിക റദ്ദാക്കിയതായി പിഎസ് സി ജില്ലാ ഓഫിസർ അറിയിച്ചു. പട്ടികജാതി വികസന വകുപ്പിലെ കുക്ക് ഫസ്റ്റ് (കാറ്റഗറി നമ്പർ-180/2019, എൻസിഎ- മുസ്‌ലിം) റാങ്ക് പട്ടികയും റദ്ദാക്കി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com