ADVERTISEMENT

കൊല്ലം ∙ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ‘ഹർ ഘർ തിരംഗ' പരിപാടിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 1,98,732 ദേശീയ ‌പതാകകൾ നിർമിച്ചു. കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ എ. ജയഗീതയുടെ നേതൃത്വത്തിലാണ് പതാക നിർമാണം. മൂന്ന് അപ്പാരൽ പാർക്ക് ഉൾപ്പെടെ 45 കുടുംബശ്രീ സംരംഭങ്ങൾ മുഖേനയാണ് നിർമാണം നടന്നത്.

മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾക്കും എൻസിസി കൊല്ലം, കൊട്ടാരക്കര യൂണിറ്റുകൾക്കുമാണ് പതാകകൾ വിതരണം ചെയ്യുന്നത്. ഓരോ തദ്ദേശ സ്ഥാപങ്ങളും അതത് പ്രദേശങ്ങളിലെ വീടുകളുടെയും സ്‌കൂളുകളുടെയും എണ്ണം കണക്കാക്കി ഡപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് മുഖേനയാണ് ഓർഡറുകൾ സ്വീകരിച്ചത്. പോളിയസ്റ്റർ കോട്ടൺ മിക്‌സ് തുണിയിൽ തയാറാക്കിയ പതാകയ്ക്ക് 28 രൂപയാണ് വില. നിലവിൽ 75,000 ദേശീയ പതാകകൾ വിതരണത്തിനായി കുടുംബശ്രീ സിഡിഎസ് സംരംഭ യൂണിറ്റുകളിൽ എത്തിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com