ADVERTISEMENT

പുത്തൂർ ∙ ഓണവിപണിക്കു മുന്നോടിയായി കൊഴുപ്പു കൂടിയ ‘റിച്ച്’ പാലും ഡബിൾ ടോൺഡ് സ്മാർട്ട് തൈരുമായി മിൽമ കൊല്ലം ഡെയറി. സാധാരണ നീല, വെള്ള കവറുകളിൽ ലഭിക്കുന്ന ടോൺഡ് പാലിലെ കൊഴുപ്പിന്റെ അളവ് 3% ആണെങ്കിൽ റിച്ചിൽ ഇതു 4.5 % ആണ്. അര ലീറ്റർ പാക്കറ്റിന് 26 രൂപയാണ് വില. മുൻപ് കൊല്ലം ഡെയറിയിൽ നിന്നു പുറത്തിറങ്ങിയിരുന്നതാണ് റിച്ച് പാൽ.

പാലിനു ക്ഷാമം നേരിട്ടപ്പോൾ 3 വർഷം മുൻപ് നിർത്തലാക്കുകയായിരുന്നു. അതാണിപ്പോൾ വീണ്ടും എത്തുന്നത്. ഒപ്പം കൊഴുപ്പു കൂടിയ ഡബിൾ ടോൺ‍് സ്മാർട്ട് തൈരാണ് കൊല്ലം ഡെയറി അവതരിപ്പിക്കുന്ന മറ്റൊരു പുതുമ. സാധാരണ തൈരിൽ അര ശതമാനത്തോളമാണ് കൊഴുപ്പ് എങ്കിൽ ഡബിൾ ടോൺഡ് സ്മാർട്ട് തൈരിൽ 1.5 % കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. കൊഴുപ്പു കൂടുന്നതിനാൽ സ്വാദേറിയ കട്ടത്തൈരു ലഭിക്കുമെന്നതാണ് മെച്ചം. അര ലീറ്റർ പാക്കറ്റിന് 32 രൂപയാണ് വില. സാധാരണ തൈരിനു 30 രൂപയും.  1.45 ലക്ഷം ലീറ്ററാണ് ഇപ്പോൾ മിൽമ പാലിന്റെ പ്രതിദിന വിൽപന. ഇതിൽ 43,000 ലീറ്റർ 525 മില്ലി ലീറ്ററിന്റെ വെള്ളക്കവറിൽ ലഭിക്കുന്ന ടോൺഡ് പാലാണ്. 25 രൂപയാണ് വില. ഒരു ലക്ഷം ലീറ്റർ 500 മില്ലി ലീറ്ററിന്റെ നീലക്കവറിൽ ലഭിക്കുന്ന പാലുമാണ്.

23 രൂപയാണ് വില. 2,000 ലീറ്റർ 22 രൂപയ്ക്കു മഞ്ഞക്കവറിൽ ലഭിക്കുന്ന സ്മാർട്ട് പാലും പുറത്തിറക്കുന്നുണ്ട്. ഇതിനോടൊപ്പം 5,000 ലീറ്ററിൽ കുറയാതെ റിച്ച് പാലും പുറത്തിറക്കാനാണ് തുടക്കത്തിൽ ലക്ഷ്യമിടുന്നത്. പച്ചക്കവറിലാണ് റിച്ച് എത്തുക. 16ന് കൊല്ലം പ്രസ്ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചുറാണി വിതരണോദ്ഘാടനം നിർവഹിക്കും. എം.മുകേഷ് എംഎൽഎ അധ്യക്ഷത വഹിക്കും. മേയർ പ്രസന്ന ഏണസ്റ്റ് ആദ്യവിൽപന നിർവഹിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com