ടോൾ പ്ലാസ ജീവനക്കാരനെ കാർ യാത്രക്കാർ റോഡിലൂടെ വലിച്ചിഴച്ചു

 ടോൾ നൽകാതെ കടന്നു പോകാൻ ശ്രമിച്ച വാഹനത്തിലിരുന്നവർ ടോൾ പ്ലാസ ജീവനക്കാരൻ അരുണിന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ച ശേഷം വാഹനം മുന്നോട്ടു പായിക്കുന്നതിന്റെ വിഡിയോ ദൃശ്യം.
ടോൾ നൽകാതെ കടന്നു പോകാൻ ശ്രമിച്ച വാഹനത്തിലിരുന്നവർ ടോൾ പ്ലാസ ജീവനക്കാരൻ അരുണിന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ച ശേഷം വാഹനം മുന്നോട്ടു പായിക്കുന്നതിന്റെ വിഡിയോ ദൃശ്യം.
SHARE

അഞ്ചാലുംമൂട് ∙ കൊല്ലം ബൈപാസിൽ ടോൾ കൊടുക്കാതെ കടന്നു പോകാൻ ശ്രമിച്ച കാർ തടയുന്നതിനിടെ ജീവനക്കാരനെ കാറിൽ ചേർത്ത് പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും തുടർന്ന് തള്ളിയിട്ട് പരുക്കേൽപിക്കുകയും ചെയ്തു. ആക്രമണം നടത്തിയ യുവാക്കൾ കാർ അമിത വേഗത്തിൽ ഓടിച്ച് കടന്നുകളഞ്ഞു. ഗുരുതരമായി പരുക്കേറ്റ ജീവനക്കാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ബൈപാസിൽ കുരീപ്പുഴ ടോൾ പ്ലാസയിലെ കരാർ ജീവനക്കാരനായ കുരീപ്പുഴ പ്ലാവറക്കാവ് തേരിൽ തെക്കതിൽ അരുണിന് (23) ആണ് പരുക്കേറ്റത്. 

  അരുൺ  ആശുപത്രിയിൽ
അരുൺ ആശുപത്രിയിൽ

ഇന്നലെ 2.40ന് ആയിരുന്നു സംഭവം. കാവനാട് ഭാഗത്തു നിന്നു മേവറം ഭാഗത്തേക്ക് പോയ കാർ ടോൾ പ്ലാസയിലെ എമർജൻസി ഗേറ്റ് വഴി ടോൾ കൊടുക്കാതെ കടന്നു പോകാൻ ശ്രമിച്ചത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അരുൺ തടഞ്ഞു. 2 യുവാക്കളാണ് കാറിലുണ്ടായിരുന്നത്. കാർ നിർത്തിയപ്പോൾ ടോൾ അടയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും കാറിലുണ്ടായിരുന്ന യുവാക്കൾ അരുണിനെ മർദിക്കുകയാണ് ചെയ്തത്. മർദനം തടയാൻ ശ്രമിക്കുന്നതിനിടെ അരുണിന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ച് കാർ മുന്നോട്ട് ഓടിച്ചു. 

ഡ്രൈവറുടെ വശത്തെ ഡോറിനോടു ചേർത്തു റോഡിൽ വലിച്ചിഴച്ച അരുണിനെ ടോൾ പ്ലാസയിൽ നിന്നു 30 മീറ്റർ ദൂരം മുന്നോട്ടു പോയ ശേഷം റോഡിലേക്കു തള്ളിയിടുകയായിരുന്നു.  തുടർന്ന്  അമിത വേഗത്തിൽ കാർ ഓടിച്ചു പോവുകയും ചെയ്തു. കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റ് റോഡിൽ കിടന്ന അരുണിനെ മറ്റു ജീവനക്കാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

പാരിപ്പള്ളി സ്വദേശിനിയുടെ പേരിലുള്ള വാഹനത്തിലെത്തിയവരാണ് ആക്രമണം നടത്തിയതെന്നു കണ്ടെത്തിയിട്ടുണ്ട്. ടോൾ പ്ലാസയിൽ നിന്നു സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട യുവാക്കളെയും വാഹനവും കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി അഞ്ചാലുംമൂട് പൊലീസ് പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}