ADVERTISEMENT

കൊല്ലം∙ ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ 15ന് 9ന് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ആരംഭിക്കും. മന്ത്രി ജെ.ചിഞ്ചുറാണി പതാക ഉയർത്തുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും.    പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, എൻസിസി, സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ്‌ക്രോസ്, സ്റ്റുഡന്റ് പൊലീസ്, ബാൻഡ് ട്രൂപ്പുകൾ എന്നിവർ അണി നിരക്കുന്ന പരേഡുകൾ നടക്കും. സ്‌കൂൾ, സർക്കാർ ഐടിഐ വിദ്യാർഥികൾ ദേശഭക്തിഗാനം അവതരിപ്പിക്കും. ചടങ്ങുകളിൽ ഹരിതചട്ടങ്ങൾ പാലിക്കാനും പ്ലാസ്റ്റിക് നിർമിത ദേശീയ പതാകകളും പ്രകൃതിസൗഹൃദമല്ലാത്ത വസ്തുക്കളും ഒഴിവാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. 

പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ്, കൊല്ലം സിറ്റി ലോക്കൽ പൊലീസ്, കൊല്ലം റൂറൽ വനിതാ പൊലീസ്, എക്സൈസ് ഗാർഡ്സ്, ഫയർ ആൻഡ് റെസ്‌ക്യു, സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ്‌ക്രോസ്, സ്റ്റുഡന്റ് പൊലീസ് എന്നീ വിഭാഗങ്ങളുടെ ഓരോ പ്ലാറ്റൂൺ വീതമാണ് പരേഡിൽ പങ്കെടുക്കുന്നത്. സ്വാതന്ത്ര്യദിനത്തിൽ വിദ്യാർഥികൾക്കു സൗജന്യ കൺസഷൻ യാത്ര അനുവദിക്കും. ഹരിതചട്ടങ്ങൾ പാലിക്കുന്നതിനാൽ പ്ലാസ്റ്റിക് നിർമിത ദേശീയ പതാകകളുടെ ഉൽപാദനം, വിതരണം, ഉപയോഗം, പ്രദർശനം എന്നിവ നിരോധിച്ചിട്ടുണ്ട്. 

പരിപാടികളുടെ ചുമതല വഹിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും 14ന് 5 ന് ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ എത്തണം. എല്ലാ വ്യാപാരസ്ഥാപനങ്ങളും സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കാനും നിർദേശമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com