ADVERTISEMENT

ശാസ്താംകോട്ട ∙ രാജഗിരിയിൽ തടാകതീരത്ത് നിന്നു മരങ്ങൾ മുറിച്ചുനീക്കിയ സംഭവത്തിൽ റവന്യു വകുപ്പ് നടപടി തുടങ്ങി. ‍പൊതുസ്ഥലത്ത് നിന്നു ദിവസങ്ങളായി അക്കേഷ്യ മരങ്ങൾ മുറിച്ചു കടത്തുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി മരങ്ങൾ പിടിച്ചെടുത്തത്. നൂറുകണക്കിനു മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണു പരാതി.ഇന്നലെ രാവിലെ റവന്യു സംഘമെത്തിയപ്പോൾ തടികൾ വാഹനത്തിൽ കയറ്റുകയായിരുന്നു. തിരികെ ഇറക്കിയ ശേഷം ഇവ കണക്കാക്കി കസ്റ്റഡിയിലെടുത്തു. 

സ്ഥലം റവന്യു വകുപ്പിന്റേതെന്നും വനം വകുപ്പിന്റേതെന്നും കായല്‍ പുറമ്പോക്കാണെന്നും ആശയക്കുഴപ്പമുണ്ട്. എന്നാൽ തന്റെ പേരിലുള്ള സ്ഥലത്ത് നിന്നാണ് തടി വെട്ടിയതെന്ന് അവകാശപ്പെട്ട് സമീപവാസി രംഗത്തെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വസ്തുവിന്റെ രേഖകൾ ഹാജരാക്കാൻ അധികൃതർ നിർദേശിച്ചു. തടാകതീരത്ത് നിന്നു മരം വെട്ടിയെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തി നടപടി സ്വീകരിച്ചതെന്നും സ്ഥലം ഏത് വകുപ്പിന്റേതാണെന്നു സ്ഥിരീകരിക്കുമെന്നും സ്വകാര്യ വ്യക്തി ഉന്നയിച്ച കാര്യങ്ങളും പരിശോധിക്കുമെന്നും തഹസിൽദാർ ആർ.കെ.സുനിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com