ADVERTISEMENT

ലോൺ ലൈസൻസ് സബ് സിഡി മേള 

ചടയമംഗലം∙ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി ചടയമംഗലം പഞ്ചായത്തും വ്യവസായ വകുപ്പും ചേർന്ന് ലോൺ ലൈസൻസ് സബ് സിഡി മേള പഞ്ചായത്ത് ടൗൺ ഹാളിൽ 16ന് രണ്ടിന് നടത്തും. പ്രസിഡന്റ് ജെ.വി.ബിന്ദു ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എം.ബാബുരാജൻ അധ്യക്ഷത വഹിക്കും. 9778542807

റബർ ബോർഡ് സ്കോളർഷിപ്പ്

കൊട്ടാരക്കര∙ റബർ ടാപ്പിങ് തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പുമായി റബർ ബോർഡ്. പതിനൊന്നാം ക്ലാസ് മുതൽ വിദ്യാർഥികൾക്കും പ്രഫഷനൽ കോഴ്സുകൾ പഠിക്കുന്നവർക്കും അർഹത ഉണ്ട്. വിവരങ്ങൾക്ക് ഫോൺ: 0474- 2969233.

അഭിമുഖം 16ന് 

കടയ്ക്കൽ∙താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്നിഷ്യൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അഭിമുഖം 16ന് രാവിലെ 11 ന് ആശുപത്രിയിൽ നടത്തും. സർക്കാർ അംഗീകൃത യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം.

അറിയിപ്പ്

തെങ്ങിൻ തൈകൾ

കുന്നത്തൂർ ∙ കൃഷിഭവനിൽ ഡബ്ല്യുസിടി ഇനത്തിലുള്ള നാടൻ തെങ്ങിൻ തൈകൾ 50 രൂപ നിരക്കിൽ വിതരണത്തിനായി എത്തിയിട്ടുണ്ട്. ആവശ്യമുള്ളവർ 2022-23 ലെ കരം ഒടുക്കിയ രസീതുമായി കൃഷിഭവനിൽ എത്തണമെന്നു കൃഷി ഓഫിസർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com