ADVERTISEMENT

വാഗമൺ –മൂന്നാർ ഉല്ലാസ യാത്ര

കൊട്ടാരക്കര∙ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും വാഗമൺ – മൂന്നാറിലേക്ക് ഉല്ലാസ യാത്ര . 18 ന് രാവിലെ 5.30 ന് കൊട്ടാരക്കരയിൽ നിന്നും ആരംഭിച്ച് വാഗമൺ , പൈൻ വാലി, മൊട്ടക്കുന്നുകൾ , ചെറുതോണി ഡാം, ഇടുക്കി ഡാം എന്നിവ സന്ദർശിച്ച് അന്ന് മൂന്നാറിൽ സൗജന്യമായി താമസിക്കാം. പിറ്റേന്ന് പകൽ മൂന്നാർ സന്ദർശിച്ച ശേഷം വൈകിട്ട് 7 ന് തിരിച്ച് പുലർച്ചെ 2 ന് കൊട്ടാരക്കര എത്തുന്നു. 1305 രൂപയാണ് നിരക്ക് . സൂപ്പർ ഡീലക്സ് സെമി സ്ലീപ്പർ എയർബസിലാണ് യാത്രകൾ . 9946527285, 9446787046, 9567124271

അധ്യാപക ഒഴിവ്

ഓയൂർ ∙ റോഡുവിള ചെറിയവെളിനല്ലൂർ ഗവ.എൽപി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 16ന് രാവിലെ 10ന് സ്കൂളിൽ .

അപേക്ഷ ക്ഷണിച്ചു

പത്തനാപുരം∙ ഗവ.എൻജിനീയറിങ് കോളജിൽ ഡിപ്ലോമ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, റോബട്ടിക് പ്രോസസിങ് ആൻഡ് ഓട്ടോമേഷൻ , റിന്യൂവബിൾ എനർജി എന്നീ കോഴ്സുകളിലേക്ക് 16 വരെ അപേക്ഷിക്കാം. അപേക്ഷകൾ www.polyadmission.org എന്ന ലിങ്ക് വഴി നൽകാമെന്നു പ്രിൻസിപ്പൽ അറിയിച്ചു. 9037049300, 854785810.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com