ഒളിവിലായിരുന്ന കഞ്ചാവ് കേസ് പ്രതിയെ അറസ്റ്റ് ചെയ്തു

വിഷ്ണു
വിഷ്ണു
SHARE

ചടയമംഗലം ∙ ഒളിവില്‍ കഴി‍ഞ്ഞ കഞ്ചാവ് കേസ് പ്രതിയെ എക്സൈസ് സംഘം പൊലീസിന്റെ സഹായത്തോടെ പിടികൂടി. ചടയമംഗലം എക്സൈസ് റേഞ്ചിലെ പ്രതി കടയ്ക്കൽ ചെറുകര പാറവിള വീട്ടിൽ വിഷ്ണു (35) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.അനിർഷാ, അസി.എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രേയസ് ഉമേഷ്, ജയേഷ്, എന്നിവരാണ് പ്രതിയെ കുടുക്കിയത്. കടയ്ക്കൽ പൊലീസും സഹായത്തിന് എത്തിയിരുന്നു. കൊല്ലം അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ വിഷ്ണുവിനെ റിമാൻഡ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}