ADVERTISEMENT

ഹ്രസ്വകാല കോഴ്സുകൾ

പുനലൂർ ∙ ഗവ. പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എജ്യുക്കേഷൻ സെല്ലിന്റെ നേതൃത്വത്തിൽ ഇലക്ട്രിക് വയറിങ് (10 മാസം), ഡിസിഎ (6 മാസം), മൊബൈൽ ഫോൺ ടെക്നോളജി, (4മാസം), അലുമിനിയം ഫാബ്രിക്കേഷൻ (3 മാസം), കംപ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ് നെറ്റ് വർക്കിങ് ആന്റ് ലാപ്ടോപ്പ് സർവീസിങ് (6 മാസം), എംഎസ് ഓഫിസ്, ഡിടിപി ആൻഡ് ടാലി (3 മാസം) തുടങ്ങിയ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 7025403130, 9745181487.

വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കാം 

കൊല്ലം∙ ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാം. www.nvsp.in  വെബ്‌സൈറ്റ്, വോട്ടർ ഹെൽപ്‌ലൈൻ ആപ്പ് എന്നിവ വഴിയും ബൂത്ത്‌ലെവൽ ഓഫിസർ മുഖേനയും അപേക്ഷിക്കാം. ആപ്പ് ഗൂഗിൾ പ്ലേസ്റ്റോർ, ആപ്‌സ്റ്റോർ എന്നിവയിൽ ലഭ്യമാകും. നിലവിൽ പട്ടികയിലുള്ളവർക്ക് ഫോം 6 ബിയിലും പുതുതായി പേരുചേർക്കുന്നവർ ഫോം 6 ലുമാണ് അപേക്ഷ നൽകേണ്ടത്. വിശദവിവരങ്ങൾക്ക് www.eci.gov.in.

തൊഴിലധിഷ്ഠിത കോഴ്‌സുകൾ

കൊല്ലം∙ കെൽട്രോൺ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിങ് ആൻഡ് അനിമേഷൻ ഫിലിം മേക്കിങ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റൻസ്, വെബ് ഡിസൈൻ ആൻഡ് ഡവലപ്മെന്റ്സ്, ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, പിജിഡിസിഎ, ഡിസിഎ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. വിലാസം - ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിങ്, ബേക്കറി വിമൻസ് കോളജ് റോഡ്, വഴുതക്കാട് (പി.ഒ) തിരുവനന്തപുരം. ഫോൺ - 8590605260, 0471 2325154.

സിലക്‌ഷൻ ട്രയൽ നാളെ 

കൊല്ലം∙ദേശീയ നീന്തൽ ചാംപ്യൻഷിപ്പിനോടനുബന്ധിച്ച് 22, 23 തീയതികളിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരള സംസ്ഥാന നീന്തൽ ചാംപ്യൻഷിപ്പിൽ പങ്കടുക്കുന്നതിനുള്ള ജില്ലാതല സിലക്‌ഷൻ ട്രയൽ നാളെ വടക്കേവിള എസ്എൻ പബ്ലിക് സ്‌കൂളിലെ സ്വിമ്മിങ് പൂളിൽ നടക്കും. രാവിലെ 8 ന് അകം പൂളിലെത്തി റജിസ്റ്റർ ചെയ്യണം. ഫോൺ- 9497896596, 9447491042.

ജലഗതാഗത നിയന്ത്രണം

കൊല്ലം∙ഫാത്തിമ ഐലൻഡ്- മുക്കാട്ടുകടവ് പാലത്തിന്റെ നിർമാണപ്രവർത്തനങ്ങളുടെ  ഭാഗമായി 22 വരെ രാവിലെ 10 മുതൽ  5  വരെ ബോട്ട്‌ സർവീസുകൾ നിരോധിച്ചു.

നാറ്റ്പാക് പരിശീലനം 

കൊല്ലം∙ സ്‌ഫോടക വസ്തുക്കൾ, എൽപിജി തുടങ്ങിയ പെട്രോളിയം ഉൽപന്നങ്ങൾ, രാസപദാർഥങ്ങൾ എന്നിവയുടെ സുരക്ഷിതമായ കൈകാര്യം ചെയ്യൽ, ഗതാഗതം തുടങ്ങിയവ സംബന്ധിച്ച് ഡ്രൈവർമാർക്കുള്ള ശാസ്ത്രീയ പരിശീലനം 24, 25, 26 തീയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം കേന്ദ്രത്തിൽ നടക്കും. വിവരങ്ങൾക്ക്: 0471 2779200, 9074882080.

അഭിമുഖം 

കൊല്ലം∙ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളുടെ വിവിധ ഒഴിവുകളിലേക്ക് 19ന് രാവിലെ 10 മണിക്ക് അഭിമുഖം. പ്ലസ് ടു മിനിമം യോഗ്യത ഉള്ള 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഫോൺ - 8714835683, 7012212473.

കൊല്ലം∙കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക് കോളജിൽ ഡെമോൺസ്‌ട്രേറ്റർ ഇൻ കംപ്യൂട്ടർ (ഈഴവ), ഡെമോൺസ്‌ട്രേറ്റർ ഇൻ ഇലക്ട്രോണിക്‌സ് (എസ്‌സി), ഡെമോൺസ്‌ട്രേറ്റർ ഇൻ മെക്കാനിക്കൽ (ഈഴവ അല്ലാത്ത ഒബിസി) എന്നീ തസ്തികയിലേക്ക് അഭിമുഖം നടത്തും. വിഷയാനുസൃത എൻജിനീയറിങ് ശാഖയിലെ ത്രിവത്സര ഡിപ്ലോമയിൽ ഫസ്റ്റ് ക്ലാസ് നേടിയ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി 24 ന് രാവിലെ 10 മണിക്ക് എത്തണം.   0476-2623597.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com