ADVERTISEMENT

കൊല്ലം∙ സിപിഐ ജില്ലാ സമ്മേളനം ഇന്നു തുടങ്ങി 20ന് സമാപിക്കും. പ്രതിനിധി സമ്മേളനം സി. കേശവൻ സ്മാരക ടൗൺ ഹാളിൽ നാളെ രാവിലെ 11ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 12 വർഷത്തിനു ശേഷം കൊല്ലം നഗരത്തിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ 371 പൂർണ പ്രതിനിധികൾ അടക്കം 405 പേർ പങ്കെടുക്കും. ഇന്നു വൈകിട്ട് 5 ന് കന്റോൺമെന്റ് മൈതാനത്ത് പൊതുസമ്മേളനം ദേശീയ സെക്രട്ടേറിയറ്റംഗം അമർജിത് കൗർ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ അധ്യക്ഷത വഹിക്കും.

ഇതിനു മുന്നോടിയായി കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ നിന്നു കൊടിമര ജാഥയും ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നു പതാകാജാഥയും ചാത്തന്നൂർ ഉളിയനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നു ബാനർ ജാഥയും കോട്ടാത്തല സുരേന്ദ്രൻ രക്തസാക്ഷി സ്മാരകത്തിൽ നിന്നു ദീപശിഖാ പ്രയാണവും സംഗമിക്കും. മുതിർന്ന നേതാവ് എൻ. അനിരുദ്ധൻ പതാക ഉയർത്തും. ഇപ്റ്റ കലാപരിപാടികൾ അവതരിപ്പിക്കും. നാളെ രാവിലെ 10.30ന് ടൗൺ ഹാളിനു മുന്നിൽ മുതിർന്ന നേതാവ് കെ.ആർ. ചന്ദ്രമോഹനൻ പതാക ഉയർത്തും. 11ന് പ്രതിനിധി സമ്മേളനം. കൊല്ലത്തിന്റെ സമഗ്ര വികസനം എന്ന വിഷയത്തിൽ 5.30ന് സെമിനാർ. പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 19നും 20നും പ്രതിനിധി സമ്മേളനം തുടരും.

സംസ്ഥാന സെന്ററിനെ പ്രതിനിധീകരിച്ച് കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, കെ.പ്രകാശ് ബാബു, സത്യൻ മൊകേരി, മന്ത്രി ജെ.ചിഞ്ചുറാണി, കെ.ആർ.ചന്ദ്രമോഹനൻ, മുല്ലക്കര രത്നാകരൻ, മന്ത്രി എൻ.രാജൻ എന്നിവർ പങ്കെടുക്കും.വിട്ടുപിരിഞ്ഞ നേതാക്കളുടെ സ്മൃതികൂടീരത്തിൽ നിന്നു കൊണ്ടു വരുന്ന 24 രക്തപതാക 24–ാം പാർട്ടി കോൺഗ്രസിന്റെ സന്ദേശം വിളിച്ചറിയിച്ച് ഇന്ന് 4.30ന് സമ്മേളന നഗറിൽ ഉയർത്തും. ജില്ല സമ്മേളനത്തിന്റെ ഭാഗമായി 4 സെമിനാറുകൾ നടന്നു. നാളെ പ്രതിനിധി സമ്മേളന ഹാളിൽ അവസാന സെമിനാർ നടക്കുമെന്ന് മുല്ലക്കര രത്നാകരൻ, അസി. സെക്രട്ടറി ജി. ലാലു, സംസ്ഥാന കൗൺസിൽ അംഗം ആർ. വിജയകുമാർ, സിറ്റി കമ്മിറ്റി സെക്രട്ടറി രാജീവ് എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com