മെത്ത നിർമാണ ഫാക്ടറി തീ വിഴുങ്ങി; 70 ലക്ഷത്തോളം രൂപയുടെ നഷ്ടം

ശാസ്താംകോട്ട പള്ളിശേരിക്കൽ തെക്ക് തെറ്റുക്കുഴി ജംക്‌ഷനില്‍ മെത്ത നിർമാണ കമ്പനി കത്തിയമരുന്നു.
SHARE

ശാസ്താംകോട്ട ∙ മെത്ത നിർമാണ കമ്പനി ഷോർട് സർക്യൂട്ടിനെ തുടർന്നു കത്തിയമർന്നു. 70 ലക്ഷത്തോളം രൂപയുടെ നഷ്ടമെന്നു പരാതി. പള്ളിശേരിക്കൽ തെക്ക് തെറ്റുക്കുഴി ജംക്‌ഷനില്‍ പ്രവര്‍ത്തിക്കുന്ന, പോരുവഴി കമ്പലടി സ്വദേശിയുടെ എ ആൻഡ് എസ് മാട്രസ് എന്ന കമ്പനിയാണ് കത്തിയമർന്നത്. ഇന്നലെ വൈകിട്ട് 5നാണ് സംഭവം.

പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് തീപിടിത്തത്തെ പറ്റി വിവരം നല്‍കിയത്. ശാസ്താംകോട്ട, കരുനാഗപ്പള്ളി അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നും 4 യൂണിറ്റ് സേനയെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കമ്പനി പൂർണമായും കത്തി. കമ്പനിക്കുള്ളിൽ കിടന്ന ലോറി നാട്ടുകാർ ചേര്‍ന്നു തള്ളി മാറ്റിയതിനാൽ വൻ അപകടം ഒഴിവായി. വിവിധ സ്ഥലങ്ങളിലേക്ക് കയറ്റി അയയ്ക്കാനായി സൂക്ഷിച്ചിരുന്ന മെത്തകളും കമ്പനിയിലെ യന്ത്ര സാമഗ്രികളും ഉൾപ്പെടെ അഗ്നിക്കിരയായി. രൂക്ഷമായ പുകയും ഏറെ സമയം ഉണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA