ശ്രീകൃഷ്ണ ജയന്തി നാളെ; വീഥികൾ അമ്പാടിയാകും

ശ്രീ ദുർഗ ബാലഗോകുലം വള്ളിക്കീഴിൽ നടത്തിയ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ നിന്ന്.     ചിത്രം:അരവിന്ദ് ബാല∙മനോരമ
ഫയൽചിത്രം
SHARE

കൊല്ലം ∙ നാളെ ശ്രീകൃഷ്ണ ജയന്തി. അവതാര കഥകളിലെ കുസൃതികളുമായി, കുരുത്തോല കൊണ്ട് അലങ്കരിച്ച വീഥികളിൽ, പീലി ചൂടി ഉണ്ണിക്കണ്ണൻമാർ നിറയും. ഒപ്പം നടന ചാരുതയുമായി ഗോപികമാരും. കംസ നിഗ്രഹവും വിശ്വരൂപ ദർശനവും സ്വർഗാരോഹണവും കൃഷ്ണ ലീലകളായി മാറുമ്പോൾ നാട് മഥുരാപുരിയുടെ ഓർമകളിൽ ലയിക്കും. നിറപറ വച്ചും നിലവിളക്കും തെളിച്ചും ശോഭായാത്രയെ ഭക്തർ വരവേൽക്കും. ജില്ലയിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകൾക്ക് ഒരുക്കം പൂർത്തിയാക്കി.

400 കേന്ദ്രങ്ങളിൽ ശോഭായാത്രകൾ നടക്കുമെന്ന് ജില്ലാ സ്വാഗത സംഘം ഭാരവാഹികളായ എൻ.എസ്.ഗിരീഷ് ബാബു, ഡോ. വി.ശശിധരൻപിള്ള, എസ്.വാരിജാക്ഷൻ എന്നിവർ പറ‍ഞ്ഞു. കൊല്ലം നഗരം, ശക്തികുളങ്ങര, ചാത്തന്നൂർ, പാരിപ്പള്ളി, കുണ്ടറ, കൊട്ടാരക്കര, അഞ്ചൽ, ചടയമംഗലം, പുനലൂർ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ, മഹാശോഭാ യാത്രകൾ നടക്കും. ചെറുശോഭാ യാത്രകൾ സംഗമിച്ചാണ് മഹാശോഭായാത്ര. വൈകിട്ട് 4ന് ശോഭായാത്രകൾ ആരംഭിക്കും. കൊല്ലം നഗരത്തിൽ കൊച്ചുകൊടുങ്ങല്ലൂർ ക്ഷേത്രത്തിനു മുന്നിൽ നിന്നാരംഭിച്ചു പുതിയ കാവ് ക്ഷേത്രത്തിൽ സമാപിക്കും. മുളങ്കാടകം, ശക്തികുളങ്ങര എന്നിവിടങ്ങളിൽ നിന്നു തുടങ്ങുന്ന ശോഭായാത്രകൾ വള്ളിക്കീഴ് ക്ഷേത്രത്തിൽ സംഗമിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}