ADVERTISEMENT

ആര്യങ്കാവ്∙ ദേശീയപാതയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു; പരസ്യ ബോർഡിൽ തട്ടി നിന്നതിനാൽ 25 അടി താഴ്ചയിലെ കഴുതുരുട്ടി ആറ്റിൽ പതിക്കാതെ രക്ഷപ്പെട്ടു. ഇന്നലെ 6.40ന് ഇടപ്പാളയം ലക്ഷംവീടിനും സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനും മധ്യേയാണ് അപകടം. പുനലൂരിൽ നിന്നും തമിഴ്നാട്ടിലേക്ക് വന്ന കാർ നിയന്ത്രണംവിട്ട് ആറിന്റെ വശത്തേക്ക് പോവുകയായിരുന്നു.

പാതയോരത്ത് സ്ഥാപിച്ചിരുന്ന പരസ്യബോർഡിൽ തട്ടി നിന്നതിനാൽ താഴ്ചയിലേക്കു പതിച്ചില്ല. കാർ ഡ്രൈവറെ നാട്ടുകാർ രക്ഷിച്ചു. ഇവിടെ 25 അടി താഴ്ചയിൽക്കൂടിയാണു കഴുതുരുട്ടി ആറ് ഒഴുകുന്നത്. കാറിന്റെ മുൻവശത്തെ രണ്ട് ചക്രങ്ങളും സംരക്ഷണഭിത്തി കഴിഞ്ഞുപോയിരുന്നു. ബോർഡിന്റെ ബലത്തിലാണ് കാർ താഴേക്ക് മറിയാതെ നിന്നത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കാർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com