ADVERTISEMENT

പുനലൂർ ∙ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ പുനലൂർ ടിബി ജംക്‌ഷനിൽ നിന്ന് ആരംഭിച്ച ശോഭായാത്ര ദർശിക്കുന്നതിന് വൻജനത്തിരക്കാണ് അനുഭവപ്പെട്ടത്. കല്ലാർ ശിവശക്തി ബാലഗോകുലം, ചാലിയക്കര ശ്രീഭദ്രകാളി ബാലഗോകുലം ശിവൻ കോവിൽ ശ്രീമഹാദേവ ബാലഗോകുലം വെട്ടിത്തിട്ട ശ്രീഹരി ബാല ഗോകുലം എന്നിവയുടെ നേതൃത്വത്തിലും ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. പുനലൂർ പുതിയിടം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷവും ഗീതാ ക്ലാസ് വാർഷികവും നടത്തി.

കരവാളൂർ ശ്രീദുർഗ ബാലഗോകുലം, മുരിക്കോലിൽ ശ്രീപാർവതി ബാലഗോകുലം, വല്ലാറ്റ് ശ്രീ ഭുവനേശ്വരി ബാല ഗോകുലം,പടിഞ്ഞാറ്റിൻകര ശ്രീപരമേശ്വര ബാലഗോകുലം, പാണയം ശ്രീപരമേശ്വര ബാലഗോകുലം എന്നിവയുടെ നേതൃത്വത്തിൽ ശോഭായാത്ര നടത്തി. കരവാളൂർ പീഠിക ഭഗവതി ക്ഷേത്രം, മുരുക്കോലിൽ ദേവീക്ഷേത്രം, പാണയം ശിവക്ഷേത്രം, കരവാളൂർ പടിഞ്ഞാറ്റിൻകര മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച ശോഭാ യാത്രകൾ പുത്തൂത്തടം ജംക്‌ഷൻ, പുളിക്കത്തോട്, പിറയ്ക്കൽ വഴി കരവാളൂർ പീഠിക ഭഗവതി ക്ഷേത്രത്തിൽ സമാപിച്ചു.

പത്തനാപുരം∙   പട്ടാഴി, മെതുകുന്മേൽ, തലവൂർ, കമുകുംചേരി, പത്തനാപുരം, മാങ്കോട്, ചെളിക്കുഴി, മേലില, വിളക്കുടി, എന്നിവിടങ്ങളിലാണ് പ്രധാനമായും ഘോഷയാത്ര സംഘടിപ്പിച്ചത്.കൃഷ്ണന്റെയും കുചേലന്റെയും തോഴിമാരുടെയും വേഷത്തിൽ കുരുന്നുകൾ നിറഞ്ഞാടി. ഘോഷയാത്രയ്ക്ക് താളപ്പകിട്ടേകി വിവിധ കലാരൂപങ്ങളും അണി നിരന്നു.

കുളത്തൂപ്പുഴ∙ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര. അമ്മൻകോവിലിൽ നിന്ന് ആരംഭിച്ചു ബാലക ശാസ്താ ക്ഷേത്രം ഗ്രൗണ്ടിൽ സമാപിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com