ADVERTISEMENT
കൊട്ടാരക്കര∙ വിദേശമദ്യം ശീതള പാനീയ കുപ്പികളിലാക്കി തലച്ചിറ, ചിരട്ടക്കോണം, വെട്ടിക്കവല, വാളകം ഭാഗങ്ങളിൽ സ്കൂട്ടറിൽ വിൽപന നടത്തിയ ആൾ പിടിയിൽ.നിരപ്പിൽ ബഥേൽ ഹൗസിൽ സുനിൽ വർഗീസ് ആണ് കൊട്ടാരക്കര എക്സൈസിന്റെ പിടിയിലായത്.സ്കൂട്ടറും പിടിച്ചെടുത്തു.കോടതി പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫിസർ ജെ.ആർ.പ്രസാദ്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീലേഷ്, രാഹുൽ,അനീഷ്, രാജി.എസ്.ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.അനധികൃത മദ്യ വിൽപന നടത്തിയ വെണ്ടാർ മനക്കരക്കാവ് നെല്ലിവിള മേലത്തിൽ വീട്ടിൽ ആർ.വിജയൻ പിള്ള, ചേത്തടി ബിനു ഹൗസിൽ ബിനു ജയിംസ് എന്നിവരെ പിടികൂടി. ഇരണൂർ കക്കാട് തെറ്റിയോട് ഭാഗത്തു നിന്നു 110 ലീറ്റർ കോട കണ്ടെടുത്തു നശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com