പുത്തൂർ മത്സ്യച്ചന്ത നവീകരണം: നിലവിലെ ചന്ത അടയ്ക്കും; ഓണം കഴിഞ്ഞ് പ്രവർത്തനം താൽക്കാലിക ചന്തയിൽ

പുത്തൂർ മത്സ്യച്ചന്തയുടെ പ്രവർത്തനം മാറ്റുന്നതിനു വേണ്ടി മണ്ഡപത്തിനു കിഴക്ക് സ്വകാര്യ പുരയിടത്തിൽ ഒരുക്കിയ താൽക്കാലിക ചന്ത
പുത്തൂർ മത്സ്യച്ചന്തയുടെ പ്രവർത്തനം മാറ്റുന്നതിനു വേണ്ടി മണ്ഡപത്തിനു കിഴക്ക് സ്വകാര്യ പുരയിടത്തിൽ ഒരുക്കിയ താൽക്കാലിക ചന്ത
SHARE

പുത്തൂർ ∙ അത്യാധുനിക രീതിയിൽ നവീകരിക്കുന്നതിനു 2.84 കോടി രൂപ വകയിരുത്തിയ പുത്തൂർ മത്സ്യച്ചന്തയുടെ നവീകരണത്തിനു മുന്നോടിയായി നിലവിലെ ചന്ത അടയ്ക്കാനും ഓണം കഴിഞ്ഞു ചന്തയുടെ പ്രവർത്തനം താൽക്കാലിക സ്ഥലത്തേക്കു മാറ്റാനും പഞ്ചായത്തു കമ്മിറ്റിയിൽ തീരുമാനം. ഓണം വരെ നിലവിലെ ചന്തയിൽ പ്രവർത്തിക്കാൻ അവസരം നൽകണമെന്നു വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഉത്രാടം വരെ പ്രവർത്തിക്കാനും ഉത്രാടച്ചന്ത സമാപിക്കുന്നതോടെ ചന്ത അടയ്ക്കാനും ആണ് തീരുമാനം എന്നു . കുളക്കട പഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ പറഞ്ഞു.ഓണം കഴിഞ്ഞു ചന്ത പ്രവർത്തിക്കുന്നത് മണ്ഡപത്തിനു കിഴക്ക് കണിയാപൊയ്ക ചിറയിലേക്കുള്ള റോഡരികിലെ സ്വകാര്യ പുരയിടത്തിലായിരിക്കും. 

ഇവിടെ 10 ലക്ഷത്തിലേറെ രൂപ ചെലവിട്ട് ഷെഡുകളും വൈദ്യുതീകരണവും പ്ലമിങ് ജോലികളും പൂർത്തിയാക്കി ശുചിമുറി ഉൾപ്പെടെ നിർമിച്ചിട്ടുണ്ട്.എന്നാൽ മുൻ വശത്തെ കോൺക്രീറ്റിങ്, മലിനജലം സംഭരിക്കാനുള്ള ടാങ്ക് തുടങ്ങിയവ ഇനിയും പൂർത്തിയായിട്ടില്ല. സ്ഥലത്തിന്റെ ഒരു ഭാഗം മറയ്ക്കേണ്ടതുമുണ്ട്. ഈ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാകുമോ എന്ന ആശങ്ക നില നിൽക്കുന്നുണ്ട്. പക്ഷേ ആശങ്കയ്ക്ക് അടിസ്ഥാനം ഇല്ലെന്നും ചന്ത മാറ്റുന്നതിനു മുൻപ് തന്നെ ബാക്കി പണികൾ പൂർത്തിയാക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രത്യേക താൽപര്യമാണ് ചന്ത നവീകരണ പദ്ധതിക്കു വഴി തുറന്നത്. പോയ വർഷം ജൂലൈയിൽ ആണ് പദ്ധതി പ്രഖ്യാപിച്ചത്. തീരദേശ വികസന കോർപറേഷനാണു നിർമാണച്ചുമതല

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}