ADVERTISEMENT

കൊല്ലം∙ ഓണക്കാലം കഴിഞ്ഞതോടെ കുതിച്ചുയർന്ന് അരിവില. തെക്കൻ കേരളത്തിൽ ഏറ്റവുമധികം വിറ്റുപോകുന്ന ജയ അരിക്കു മൊത്ത വില 55 ആയി ഉയർന്നു. ഓണത്തിനു മുൻപ് ഇത് 49 ആയിരുന്നു. ചില്ലറ വില പലയിടത്തും കിലോഗ്രാമിന് 60 എത്തി. ലോഡിങ് ചെലവുകൾ ഉൾപ്പെടെ കണക്കു കൂട്ടുമ്പോൾ 60 രൂപയ്ക്കു താഴെ വിൽക്കാനാവില്ലെന്നു വ്യാപാരികൾ പറയുന്നു. മറ്റു ബ്രാൻഡുകളെയും വിലക്കയറ്റം ബാധിച്ചിട്ടുണ്ട്. 

ആന്ധ്രയിൽ നിന്ന് അരി വരുന്നില്ലെന്നു വ്യാപാരികൾ പറയുന്നു. പറയുന്ന തുക മുൻകൂറായി അടച്ചാൽ മാത്രമേ കേരളത്തിലേക്കു ലോഡ് അയയ്ക്കൂവെന്നാണ് ആന്ധ്രയിലെ മിൽ ഉടമകളുടെ നിലപാട്. വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയുന്നത് ചെയ്യുന്നുണ്ടെന്നും സപ്ലൈകോ സ്റ്റോർ വഴി പരമാവധി വില കുറച്ചു സാധനങ്ങൾ നൽകാനാണ് ശ്രമമെന്നും ഡിഎസ്ഒ മോഹൻകുമാർ പറഞ്ഞു.

വില താഴാതെ കാരറ്റും ബീൻസും

ഓണവിപണിയിലെ പച്ചക്കറി വില താഴ്ന്നു തുടങ്ങിയിട്ടും വിലയുടെ കാര്യത്തിൽ മുന്നോട്ടു കുതിക്കുകയാണ് കാരറ്റും ബീൻസും. കാരറ്റിനു 100 രൂപയാണ് ഇന്നലത്തെ വില. ഓണക്കാലത്ത് ഇത് 80 ആയിരുന്നു. (പ്രാദേശികമായി വ്യത്യാസം ഉണ്ടാവാം). 100 രൂപ ആയിരുന്ന ബീൻസിനു ജില്ലയുടെ പല ഭാഗങ്ങളിലും  110 വരെയാണ് വില. ഗുണമേന്മ അനുസരിച്ചു 90 രൂപ മുതലും ബീൻസ് ലഭ്യമാണ്. വെണ്ട, പടവലം, തക്കാളി തുടങ്ങിയ പച്ചക്കറികൾക്കെല്ലാം ഓണവിപണിയെ അപേക്ഷിച്ച് നേരിയ തോതിൽ വിലക്കുറവുണ്ട്. ഊട്ടിയിൽ നിന്നാണ് കാരറ്റും ബീൻസും എത്തുന്നത്. ചൈനീസ് ഭക്ഷണങ്ങൾക്കെല്ലാം ഇവ ആവശ്യമായതിനാൽ വില ഉയർന്നിട്ടും വാങ്ങാൻ ആവശ്യക്കാരുണ്ടെന്നു കച്ചവടക്കാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com