അനുജന്റെ സംസ്കാരം കഴിഞ്ഞതിനു പിന്നാലെ ‍ ജ്യേഷ്ഠനെ മരിച്ച നിലയിൽ കണ്ടെത്തി

അയ്യപ്പൻ നായർ, തങ്കപ്പൻ നായർ
SHARE

കടയ്ക്കൽ∙അനുജന്റെ സംസ്കാരം കഴിഞ്ഞ് ഏറെ കഴിയും മുൻപ് ജ്യേഷ്ഠനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ മറുപുറത്ത് കുന്നുവിള വീട്ടിൽ തങ്കപ്പൻ നായർ (71) രാവിലെ മരിച്ചു. വൈകിട്ട് ആണ് തങ്കപ്പൻ നായരുടെ ജ്യേഷ്ഠൻ എക്സ്ചേ‍ഞ്ച് ജംക്‌ഷന് സമീപത്ത് ബിന്ദു ഭവനിൽ അയ്യപ്പൻ നായരെ (മണി-76) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തങ്കപ്പൻ നായരുടെ സംസ്കാര ചടങ്ങിന് അയ്യപ്പൻ നായരുടെ ഭാര്യ സരസ്വതിയും പോയിരുന്നു.  ഇവർ തിരിച്ചെത്തിയപ്പോഴാണ് ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അയ്യപ്പൻ നായരുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തങ്കമ്മയാണ് തങ്കപ്പൻ നായരുടെ ഭാര്യ. മക്കൾ: അനീഷ്, അജേഷ്, അഭിലാഷ്. അയ്യപ്പൻ നായരുടെ മക്കൾ ബിന്ദു, സിന്ധു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}