അക്രമം പേടിച്ച് ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ‌

ഹെൽമെറ്റ് ധരിച്ചു ബസ് ഓടിക്കുന്ന കെഎസ്ആർടിസി ഡ്രൈവർ‌ എ.ജെ.തങ്കച്ചൻ, 2. എ.ജെ.തങ്കച്ചൻ
SHARE

കൊട്ടാരക്കര∙ ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ധരിച്ചു ബസ് ഓടിച്ച് കെഎസ്ആർടിസി ഡ്രൈവർ‌. കൊട്ടാരക്കര ഡിപ്പോയിലെ കൊട്ടാരക്കര- ആനക്കോട്ടൂർ- പുത്തൂർ ഓർഡിനറി ബസിലെ ഡ്രൈവർ ആലപ്പുഴ മാരാരിക്കുളം അരശർകടവിൽ വീട്ടിൽ എ.ജെ.തങ്കച്ചനാണ് കല്ലേറിൽ നിന്നു സംരക്ഷണം തേടി ഹെൽമറ്റ് ധരിച്ചത്. 3 വർഷം മുൻപ് ഹർത്താൽ ദിനത്തിലുണ്ടായ ദുരനുഭവത്തെത്തുടർന്നായിരുന്നു ഇത്. അന്ന് ആലപ്പുഴയിൽ നടന്ന ഹർത്താലിൽ തങ്കച്ചൻ ഓടിച്ച ബസിനു നേരെ ആക്രമണമുണ്ടായി. ഹർത്താൽ അനുകൂലികൾ ബസ് തടഞ്ഞുനിർത്തി ബസിന്റെ വശങ്ങളിൽ ആഞ്ഞിടിച്ചു.

ഇന്നലെ രാവിലെ 6.40ന് പുത്തൂരിലേക്കു പോയ ബസ്  ഒൻപതരയോടെ തിരികെ വരുമ്പോൾ ചില അപായ സൂചനകൾ മണത്തു. കൊട്ടാരക്കര ചന്തമുക്കിൽ ഹർത്താൽ അനുകൂലികൾ സംഘടിച്ചതായും വാഹനങ്ങൾ തടയാൻ സാധ്യതയുണ്ടെന്നും വിവരം ലഭിച്ചു. ഇതേത്തുടർന്നു നെടുവത്തൂർ താമരശേരി ജംക്‌ഷൻ മുതൽ കൊട്ടാരക്കര ഡിപ്പോ വരെ ഹെൽമറ്റ് ധരിച്ചായിരുന്നു ഡ്രൈവിങ്. സുഹൃത്ത് കണ്ടക്ടർ പള്ളിക്കൽ സ്വദേശി സുധീറിന്റെ ഹെൽമറ്റാണ് ഉപയോഗിച്ചത്.എറണാകുളം പറവൂർ ഡിപ്പോയിലെ ഡ്രൈവർ ജി.എസ്. ടെൻസിയും ആലപ്പുഴ ഡിപ്പോയിലെ സുജീഷ് മോഹനും തൊടുപുഴ ഡിപ്പോയിലെ അബ്ദുൽ ലത്തീഫും ഇങ്ങനെ ഹെൽമറ്റ് ധരിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA