ADVERTISEMENT

പുനലൂർ ∙ ഗുരുവായൂർ - പുനലൂർ ട്രെയിൻ സർവീസ് , മധുരയിലേക്ക് നീട്ടണമെന്ന ദക്ഷിണ റെയിൽവേയുടെ ശുപാർശ അടിയന്തിരമായി നടപ്പാക്കണമെന്ന് കൊല്ലം-ചെങ്കോട്ട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. 2020 മുതൽ എല്ലാ ടൈംടേബിൾ കമ്മിറ്റികളുടെയും പരിഗണനയ്ക്കു വന്നിട്ടുള്ള നിർദേശം നടപ്പിൽ വരുത്തണം. ഇക്കാര്യത്തിൽ റെയിൽവേ ബോർഡ് കാട്ടുന്ന നിസ്സംഗതയും മെല്ലെപ്പോക്കും അവസാനിപ്പിച്ച് അടുത്ത മാസം പുറത്തിറക്കുന്ന ടൈംടേബിളിൽ ഗുരുവായൂർ പുനലൂർ മധുര എക്സ് പ്രസ് സമയ ക്രമം നിശ്ചയിച്ച് സർവീസ് ആരംഭിക്കണം. സഞ്ചാരികൾക്ക് പശ്ചിമഘട്ട മലനിരകളുടെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിന് റെയിൽവേ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഈ ട്രെയിനിൽ വിസ്റ്റാഡോം കോച്ചും ഘടിപ്പിക്കണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

നിലവിൽ പ്രതിവാര സ്പെഷൽ ട്രെയിനായി ഓടിക്കുന്ന എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ് പ്രതിദിന സർവീസ് ആക്കണം. തിരുനെൽവേലിയിൽ നിന്ന് ഗോവയിലെ മഡ്ഗാവിലേക്ക് പ്രതിവാര എക്സ്പ്രസ് ട്രെയിൻ സർവീസും പുതുതായി ആരംഭിക്കുന്ന മയിലാടുംതുറ - ചെങ്കോട്ട സർവീസ് കൊല്ലം വരെ നീട്ടണമെന്നും കൊല്ലം - ചെങ്കോട്ട പാസഞ്ചർ സർവീസിന്റെ സമയക്രമം യാത്രക്കാർക്ക് ഉപകാരപ്പെടും വിധം പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് എൻ.ചന്ദ്രമോഹനൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എൻ.ബി. രാജഗോപാൽ, ദീപു രവി, അജീഷ് പുന്നല എന്നിവർ പ്രസംഗിച്ചു.

ട്രെയിൻ സർവീസ് ഇല്ല

പുനലൂർ ∙ തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ഇരണിയൽ - നാഗർകോവിൽ സെക്സഷനിലെ പാത ഇരട്ടിപ്പിക്കൽ ജോലി  നടക്കുന്നതിനാൽ മധുര - പുനലൂർ എക്സ്പ്രസ് 26നും  29നും തീയതികളിൽ സർവീസ് നടത്തുന്നതല്ല. അതുപോലെ  പുനലൂർ - മധുര എക്സ്പ്രസ് 27നും  30നും  സർവീസ് നടത്തുന്നതല്ലെന്നും റെയിൽവേ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com