ADVERTISEMENT

കൊല്ലം∙ ചന്ദനത്തോപ്പിലെ ടാറ്റൂ സ്റ്റുഡിയോയിൽ നിന്ന്  ഒരു ലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങൾ മോഷ്ടിച്ച കേസിൽ  3 പേർ പിടിയിൽ.വടക്കേവിള അയത്തിൽ ന്യൂ നഗർ 23ൽ തൊടിയിൽ വീട്ടിൽ മുഹമ്മദ് തൗഫീക്ക്(18), വടക്കേവിള ഗുരുദേവ നഗർ 29 പുത്തൻവിള വീട്ടിൽ അമൽനാഥ്(20), വടക്കേവിള തെക്കേക്കാവ് ക്ഷേത്രത്തിനു സമീപം ഗാന്ധിനഗറിൽ ബാബു  ഭവനിൽ അശ്വിൻ (19) എന്നിവരാണു കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. 

കഴിഞ്ഞ ദിവസം പുലർച്ചെ 3നാണ് മോഷണം നടന്നത്. കിളികൊല്ലൂർ സ്വദേശികളായ ദമ്പതികൾ സാരഥി ജംക‍്ഷനു സമീപം നടത്തിവരുന്ന ടാറ്റൂ സ്റ്റുഡിയോയിൽ മോഷണം നടക്കുന്നതിന്റെ തലേ ദിവസം പ്രതികളായ തൗഫീക്കും അമൽനാഥും സ്ഥാപനത്തിൽ എത്തി ടാറ്റൂ പതിച്ചിരുന്നു. ഇതിനൊപ്പം സ്റ്റുഡിയോയും പരിസരവും നിരീക്ഷിക്കുകയും ചെയ്തു. പുലർച്ചെ എത്തി മോഷണം നടത്തുകയായിരുന്നു. കിളികൊല്ലൂർ പൊലീസ് സമീപ പ്രദേശത്തെ 50 നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി തൗഫീക്ക് ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെയും ചവറ പൊലീസ് സ്റ്റേഷനിലെയും ഒട്ടേറെ കേസുകളിലെ പ്രതിയാണ്. കിളികൊല്ലൂർ എസ്എച്ച്ഒ കെ.വിനോദിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എ.പി.അനീഷ്, വി.സ്വാതി, ലഗേഷ് കുമാർ, ജാനസ്.പി.ബേബി, താഹക്കോയ, ജയൻ.കെ.സക്കറിയ, എഎസ്ഐ സുനിൽകുമാർ, പ്രകാശ് ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com