ADVERTISEMENT

വാതക ശ്മശാനത്തിൽ ജോലി ഒഴിവ്

കൊട്ടിയം∙ ആദിച്ചനല്ലൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ 19ാം വാർഡിലെ (കൊട്ടിയം) നിലവിലുള്ള വാതക ശ്മശാനത്തിൽ സംസ്കാരം നടത്തുന്നതിന് ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താൽപര്യമുള്ള പുരുഷന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ശ്മശാനത്തിന്റെ ദൈനംദിന ചുമതലയും പരിപാലനവും ചെയ്യാൻ  കഴിയുന്ന ആദിച്ചനല്ലൂർ പഞ്ചായത്ത് നിവാസികളായ പുരുഷന്മാർക്ക് മുൻഗണന. അപേക്ഷകൾ ഒക്ടോബർ ഒന്ന് വൈകിട്ട് 3ന് മുൻപ് അയയ്ക്കണം. 0474– 2593341.

അപേക്ഷ ക്ഷണിച്ചു

കൊട്ടിയം∙ കേന്ദ്ര സർക്കാരിന്റെ തൊഴിൽ നൈപുണ്യ വികസന കേന്ദ്രം കൊട്ടിയം ഒജിടിഎം സ്കിൽസ് അക്കാദമിയിൽ യൂണിവേഴ്സിറ്റി കൗൺസിൽ അംഗീകൃത ഡിഗ്രി, ഡിപ്ലോമ, സ്കിൽ കോഴ്സിലേക്ക് അപേക്ഷിക്കാം. എൻഎസ്ക്യുഎഫ്, സ്കിൽ കോഴ്സ് എന്നിവ സൗജന്യമായിരിക്കും. 9020959921.

അപേക്ഷിക്കാം

കരവാളൂർ ∙ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വിവിധ വ്യക്തിഗത ആനുകൂല്യങ്ങളുടെ അപേക്ഷ ഫോറങ്ങൾ പഞ്ചായത്ത് ഓഫിസിലും പഞ്ചായത്ത് അംഗങ്ങളുടെ പക്കലും ലഭ്യമാണ്. ആവശ്യമുള്ളവർ അപേക്ഷ ഫോറങ്ങൾ കൈപ്പറ്റി രേഖകളുടെ പകർപ്പുകളുമായി 30ന് 5 ന്  മുൻപായി തിരികെ സമർപ്പിക്കണം.

ഒഴിവുകൾ

പുനലൂർ ∙ താലൂക്ക് ആശുപത്രിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ ഫിസിയോതെറാപ്പിസ്റ്റ്, ഡിപ്ലോമ / ബി-ടെക് ഇൻ ബയോമെഡിക്കൽ എൻജിനിയറിങ് എന്നീ വിഭാഗങ്ങളിലേക്ക് അംഗീകൃത യോഗ്യതയുളള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. നാളെ 2 ന്  മണിക്ക് അഭിമുഖം. സർട്ടിഫിക്കറ്റുകൾ സഹിതം താലൂക്ക് ആശുപത്രി ഓഫിസിൽ എത്തണമെന്നും കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫിസിൽ നിന്നും അറിയാവുന്നതാണെന്നും സൂപ്രണ്ട് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com