ADVERTISEMENT

ഓയൂർ ∙ മുട്ടറ ഗവ.വിഎച്ച്സ് ആൻഡ് എച്ച്എസ്എസിൽ വിവിധ പരിപാടികളോടെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം. ഒരു വർഷം നീളുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് 11.30ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിതിഥിയായിരിക്കും. ജില്ലാ പഞ്ചായത്തംഗം ജയശ്രീ വാസുദേവൻപിള്ള ശതാബ്ദി ലോഗോ പ്രകാശനം ചെയ്യും. ടിടിസി, ബിഎഡ് തുടങ്ങിയ പ്രഫഷനൽ കോഴ്സുകളുൾപ്പെടെ നടത്താൻ അടിസ്ഥാന സൗകര്യമുള്ള സ്കൂളിനെ പ്രീ–പ്രൈമറി മുതൽ ബിരുദതലം വരെ ഒരുമിക്കുന്ന ക്യാംപസ് ആയി മാറ്റുക എന്നതാണ് ശതാബ്ദിയിൽ ലക്ഷ്യം ഇടുന്നതെന്നു സ്കൂൾ അധികൃതർ.

ശതാബ്ദി സ്മാരകമായി ഇ–ലൈബ്രറി സ്ഥാപിക്കും. അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്കൂളുകളിൽ ഫ്രീഡം വാൾ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും ശതാബ്ദി ഉദ്ഘാടന വേളയിൽ  മന്ത്രി നിർവഹിക്കുമെന്ന് പ്രിൻസിപ്പൽ എസ്.ശ്രീനിവാസൻ, പ്രധാന അധ്യാപിക കെ.ഐ.സൂസമ്മ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ വി.പ്രിയ, പിടിഎ പ്രസിഡന്റ് ജി.പി.സജിത്കുമാർ, കൺവീനർ ബി.എസ്.ശാന്തകുമാർ, അജയകുമാർ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com