നേപ്പാൾ സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമയായ മധ്യവയസ്കൻ അറസ്റ്റിൽ

അനിരുദ്ധൻ
അനിരുദ്ധൻ
SHARE

പൂയപ്പള്ളി ∙ വെളിയത്ത് നേപ്പാൾ സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമയായ മധ്യവയസ്കൻ അറസ്റ്റിൽ. വെളിയം വെസ്റ്റ് മൃഗാശുപത്രി ജംക്‌ഷനിൽ സ്റ്റേഷനറി കട നടത്തുന്ന  റോഡുവിള പുത്തൻ വീട്ടിൽ അനിരുദ്ധൻ (58) ആണ് അറസ്റ്റിലായത്. അനിരുദ്ധന്റെ കടയുടെ സമീപത്ത് വെളിയത്തെ സ്വകാര്യവ്യക്തിയുടെ കൃഷിഫാമിലാണ് നേപ്പാളി സ്ത്രീയും ഭർത്താവും ജോലി ചെയ്യുന്നത്. അനിരുദ്ധന്റെ കടയിൽ നിന്നും സാധനം വാങ്ങാൻ എത്തിയപ്പോൾ വീട്ടമ്മയോടു കടയുടമ അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുക എന്ന ഉദ്ദേശത്തോടെ കടന്നുപിടിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്.

വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്  കേസെടുത്തു അനിരുദ്ധനെ അറസ്റ്റ് ചെയ്യുകയും സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ റിമാൻഡ് ചെയ്തു. പൂയപ്പള്ളി എസ്എച്ച്ഒ എസ്.ടി.ബിജു, എസ്.ഐ. അഭിലാഷ്, എഎസ്‌ഐമാരായ അഭിലാഷ്, ചന്ദ്രകുമാർ, സിപിഒമാരായ മുരുകേശ്, മധു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}