നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തിരി തെളിയും, ക്ഷേത്രങ്ങള്‍ ഒരുങ്ങി

നവരാത്രി പൂജകളുടെ ഭാഗമായി എഴുകോൺ മൂകാംബിക ക്ഷേത്രത്തിൽ ഒരുക്കിയ ബൊമ്മക്കൊലു
നവരാത്രി പൂജകളുടെ ഭാഗമായി എഴുകോൺ മൂകാംബിക ക്ഷേത്രത്തിൽ ഒരുക്കിയ ബൊമ്മക്കൊലു
SHARE

പുത്തൂർ∙ നവരാത്രി ആഘോഷങ്ങൾക്ക് ഇന്നു തുടക്കം. വിദ്യാരംഭത്തോടെ ഒക്ടോബർ 5ന് ആഘോഷങ്ങൾ സമാപിക്കും. ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഭരണസമിതികൾ അറിയിച്ചു.

പാങ്ങോട് ശ്രീകൃഷ്ണ  ക്ഷേത്രം

ഇന്നു വൈകിട്ട്  5.30ന് തന്ത്രി ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠത്തിൽ വാസുദേവര് സോമയാജിപ്പാട് നവരാത്രി ഉത്സവത്തിനു തിരി തെളിക്കും. നാളെ മുതൽ 4 വരെ വൈകിട്ട് 5.30ന് ദേവീ മാഹാത്മ്യ പാരായണവും വ്യാഖ്യാനവും. ഇന്നും 2നും 3നും വൈകിട്ട് 7ന് സംഗീത സദസ്സ്. ഒന്നിനും 4നും വൈകിട്ട് 7ന് നൃത്തസന്ധ്യ. 3ന് വൈകിട്ട് 6ന് പൂജവയ്പ്. 5ന് രാവിലെ 8ന് ക്ഷേത്രോദ്ധാരണ സമിതി പ്രസിഡന്റ് കെ.ബാലകൃഷ്ണപിള്ള കുട്ടികളെ എഴുത്തിനിരുത്തും. 11ന് അനുമോദനവും പുരസ്കാര വിതരണവും, രാത്രി 7ന് നൃത്തനാടകം. ഭരതനാട്യം, ശാസ്ത്രീയ സംഗീതം, ചെണ്ട, പ്രസംഗം എന്നീയിനങ്ങളിൽ കുട്ടികളുടെ മത്സരങ്ങളും നടക്കും. വിജയികൾക്കു സ്വർണപ്പതക്കം സമ്മാനമായി ലഭിക്കും.

കണിയാപൊയ്ക ഭഗവതി ക്ഷേത്രം

ക്ഷേത്രത്തിൽ നവരാത്രി  ദിനങ്ങളിൽ ദേവിയുടെ നവ ഭാവങ്ങളിലാണ് ആരാധനയും പൂജയും. ഇന്നു വൈകിട്ട് 6.45ന് സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ നവരാത്രി ഉത്സവത്തിനു ദീപം തെളിക്കും. നാളെ വൈകിട്ട് 6.45ന് മുൻ ഡിജിപി അലക്സാണ്ടർ ജേക്കബിന്റെ പ്രഭാഷണം. ഭക്തിഗാനമേള, പ്രഭാഷണം, സംഗീത സദസ്സ്, ശീതങ്കൻ തുള്ളൽ, നൃത്തസന്ധ്യ എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും. 3ന് വൈകിട്ട് 6ന്  പൂജവയ്പ്. 5ന് രാവിലെ 8ന് വിദ്യാംരംഭം. ഡോ.എൻ.അനിൽകുമാർ, സരസ്വതിയമ്മ എന്നിവർ കുട്ടികളെ എഴുത്തിനിരുത്തും.

എഴുകോൺ മൂകാംബികദേവീ ക്ഷേത്രം

എഴുകോൺ  ∙ മൂകാംബിക ദേവീ ക്ഷേത്രത്തിലെ നവരാത്രി പൂജയും മഹാ സരസ്വതി പൂജയും ഇന്നു മുതൽ 5 വരെ മഠാധിപതി ബാലു മൂകാംബിക, മേൽശാന്തി കണ്ണൻ പോറ്റി എന്നിവരുടെ കാർമികത്വത്തിൽ നടക്കും. ഇന്നു രാവിലെ 6.30ന് സമൂഹ അഷ്ടദ്രവ്യ ഗണപതി ഹോമം, ദിവസവും രാവിലെ 7.30നും വൈകിട്ട് 6.45നും ബൊമ്മക്കൊലു പൂജ. ഇന്നു രാവിലെ 9ന് കൊടിയേറ്റ്. 3ന് വൈകിട്ട് 6ന് പൂജ വയ്പ്. 4ന് രാവിലെ 6ന് നവാക്ഷരി കലശം, 9ന് പൊങ്കാല, 10ന് നവദുർഗാ പൂജയും ഹോമവും, 11.30ന് അന്നദാനം, വൈകിട്ട് 5ന് ആയുധപൂജ, 6ന് ചുറ്റുവിളക്ക്. 5ന് രാവിലെ 7ന് വിദ്യാരംഭം. വിദ്യാരംഭത്തിനുള്ള ബുക്കിങ് ആരംഭിച്ചു.

തിരു ആര്യങ്കാവ്കോയിക്കൽ ശാസ്താ ക്ഷേത്രം

എഴുകോൺ ∙ തിരു ആര്യങ്കാവ് കോയിക്കൽ ശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഇന്നു തുടങ്ങി 5ന് സമാപിക്കും. ദിവസവും വിശേഷാൽ പൂജ, വിളക്ക്, ചാർത്ത് എന്നിവ ഉണ്ടായിരിക്കും. 2ന് വൈകിട്ട് 6ന് പൂജ വയ്പ്. 5ന്  രാവിലെ 7ന്  മേൽശാന്തി പൂവറ്റൂർ കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിദ്യാരംഭം.

കടയ്ക്കൽ ശിവ ക്ഷേത്രം

കടയ്ക്കൽ∙ ശിവ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം ഇന്നു തുടങ്ങും. വൈകിട്ട് 5ന് മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ആഘോഷ സമിതി പ്രസിഡന്റ് ബി.രാജൻ അധ്യക്ഷത വഹിക്കും. രാത്രി 7ന് വയലിൻ കച്ചേരി. ഒക്ടോബർ 5 ന് സമാപിക്കും.

കുടുവക്കാവ് നാഗരാജ-ദേവീക്ഷേത്രം

കരിമ്പിൻപുഴ കുടുവക്കാവ് നാഗരാജ-ദേവീക്ഷേത്രത്തിലെ നവരാത്രി പൂജകൾ ഇന്നു മുതൽ 5 വരെ നടക്കും. നവരാത്രി ദിനങ്ങളിൽ ഭദ്രകാളിയുടെ ഒൻപതു ഭാവങ്ങളിലാണ് ആരാധന. 2ന് വൈകിട്ട് 7ന് പൂജവയ്പ്. 5ന് വിജയദശമി. കരിമ്പിൻ നീർ അഭിഷേകം, പുഷ്പാഭിഷേകം,  സരസ്വതി പൂജ, അക്ഷരപൂജ, സാരസ്വത മന്ത്ര പുഷ്പാഞ്ജലി എന്നിവയും ഉണ്ടാകും.

ചെറുമങ്ങാട് ചേരിയിൽ ക്ഷേത്രം

നവരാത്രി ദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ 8ന് സരസ്വതീപൂജ നടക്കും. 3ന് വൈകിട്ട് 6ന് പൂജ വയ്പ്. 5ന് രാവിലെ 7 ന് പൂജയെടുപ്പും വിദ്യാരംഭവും. മേൽശാന്തി പട്ടാഴി കാര്യാട്ടു മഠത്തിൽ വിനോദ് ഡി.നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തും. രാവിലെ 7ന് നാട്യഗൃഹം നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന സരസ്വതി വന്ദനവും നൃത്ത സംഗീതാർച്ചനയും.

മൈലംകുളം ദുർഗാദേവി ക്ഷേത്രം

തന്ത്രി ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠത്തിൽ എൻ.വാസുദേവരു സോമയാജിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ഇന്നു മുതൽ നവരാത്രി ആഘോഷങ്ങൾ തുടങ്ങും. ശ്രീചക്ര പൂജയും നടക്കും. 3ന് വൈകിട്ട് 5.30ന്  പൂജവയ്പ്. 5ന് രാവിലെ 8ന് പൂജയെടുപ്പും വിദ്യാരംഭവും.

അയിരൂർക്കുഴി ഭഗവതി ക്ഷേത്രം

ദേവിയുടെ നവഭാവങ്ങളിൽ നവരാത്രി ദിനങ്ങളിൽ പൂജ നടക്കും. 2ന് വൈകിട്ട് 5.30ന് സർവൈശ്വര്യ പൂജ. 3ന് വൈകിട്ട് 6ന് പൂജവയ്പ്. 5ന് രാവിലെ 8ന് തന്ത്രി ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠത്തിൽ വാസുദേവര് സോമയാജിപ്പാട് കുട്ടികളെ എഴുത്തിനിരുത്തും. നവരാത്രി ദിനങ്ങളിൽ വിദ്യാഗോപാല അർച്ചന, ശ്രീസൂക്ത പുഷ്പാഞ്ജലി, ലളിത സഹസ്ര നാമാർച്ചന, ഭഗവതി സേവ എന്നിവയും നടക്കും.

ചരുവിൽ ഭദ്രകാളി ക്ഷേത്രം

പാങ്ങോട് താഴംചരുവിൽ ഭദ്രകാളി ക്ഷേത്രത്തിലെ നവരാത്രി ജ്ഞാനയജ്ഞം, ചണ്ഡികാ ഹോമം, ശ്രീചക്ര പൂജ, ഇഷ്ടവര സിദ്ധിപൂജ, നവാക്ഷരീ മന്ത്ര ജപയജ്ഞം, ഭഗവതി സേവ എന്നിവ ഇന്നു മുതൽ ഒക്ടോബർ 5 വരെ ആചാര്യൻ ബോധാനന്ദ ഗിരി സ്വാമിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. 2ന് വൈകിട്ട് 5.30ന് പൂജ വയ്പ്.  5ന് രാവിലെ 7ന് പൂജയെടുപ്പും വിദ്യാരംഭവും. 12.30ന് അന്നദാനം.

ചിറക്കടവ് ഭഗവതി ക്ഷേത്രം

കുഴിമതിക്കാട് ∙ ചിറക്കടവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി പൂജയോടനുബന്ധിച്ച് ഇന്ന് മുതൽ 5 വരെ ദേവീഭാഗവത പാരായണം, അഖണ്ഡ നാമം, ഭഗവതി സേവ, നവരാത്രി പൂജ എന്നിവ ഉണ്ടായിരിക്കും. 5ന് രാവിലെ 7 മുതൽ വിദ്യാരംഭം.

കുഴിമതിക്കാട് ചിറക്കടവ് ക്ഷേത്രം

കരീപ്ര ∙ കുഴിമതിക്കാട് ചിറക്കടവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി പൂജയും വിദ്യാരംഭവും ഇന്ന് മുതൽ ഒക്ടോബർ 5 വരെ നടക്കും.  ഉത്സവത്തിന്റെ ഭാഗമായി ദേവീഭാഗവതപാരായണം, അഖണ്ഡനാപജപം, ഭഗവതിസേവ, നവരാത്രി പൂജ എന്നിവ നടക്കും. 5ന് രാവിലെ 7 മുതൽ വിദ്യാരംഭം.

ചിറക്കടവ് ഭദ്രകാളി ക്ഷേത്രം

നെടുവത്തൂർ ∙ചിറക്കടവ് ഭദ്രകാളി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഇന്നു മുതൽ അടുത്ത 4വരെ നടക്കും. 4ന് 3ന് ഊരുവലത്ത് ഘോഷയാത്ര നടക്കും.

മുക്കൂട് ആര്യദുർഗ ഭഗവതിഭദ്ര ക്ഷേത്രം

എഴുകോൺ∙ മുക്കൂട് ആര്യദുർഗ ഭഗവതിഭദ്ര ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന് ആരംഭിക്കും. പതിവു പൂജകൾക്ക് പുറമേ എല്ലാദിവസവും രാവിലെയും വൈകിട്ടും ലളിത സഹസ്രനാമം ഉണ്ടായിരിക്കും. 3ന് വൈകിട്ട് 6ന് പൂജ വെപ്പ്, 4ന് വൈകിട്ട് 7ന് ഭഗവതി സേവ. 5ന് രാവിലെ 7 മുതൽ വിദ്യാരംഭം.

പുത്തൻ വീട്ടിൽ ഭദ്രാദേവീ ക്ഷേത്രം

എഴുകോൺ ∙ മുക്കൂട് പുത്തൻ വീട്ടിൽ ഭദ്രാദേവി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് പതിവ് പൂജകൾക്ക് പുറമേ എല്ലാദിവസവും രാത്രി 7ന് നവരാത്രി വിശേഷാൽ പൂജ. 3ന് വൈകിട്ട് 6ന് പൂജവയ്്പ്, 4ന് രാത്രി 8ന് ന‍ൃത്തം. 5ന് രാവിലെ 7 മുതൽ വിദ്യാരംഭം. രാത്രി 8ന് ഭജന.

കൊച്ചുവീട്ടിൽക്കാവ് ദേവീ ക്ഷേത്രം

എഴുകോൺ ∙ കൊച്ചുവീട്ടിൽക്കാവ് ദേവീക്ഷേത്രത്തിലെ നവരാത്രി വിശേഷാൽ പൂജ 3ന്. വൈകിട്ട് 6ന് പൂജവയ്പ്, 5ന് രാവിലെ 7ന് പൂജയെടുപ്പും വിദ്യാരംഭവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA