കൊല്ലം ജില്ലയിൽ ഇന്ന് (27-09-2022); അറിയാൻ, ഓർക്കാൻ

kollam-ariyan-map
SHARE

തൊഴിലധിഷ്ഠിത കോഴ്സുകൾ

കൊല്ലം ∙ എഴുകോൺ ഗവ. പോളിടെക്നിക് കോളജിന്റെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തുടർവിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഫിസിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് ഒക്ടോബർ 12 നകം ഓഫിസിൽ നൽകണം. ഫോൺ: 9496846522

പരിശീലനം

കൊല്ലം ∙ ഓച്ചിറ ക്ഷീരോൽപന്ന നിർമാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 28, 29 തീയതികളിൽ ക്ഷീര സഹകരണ സംഘം ഭരണസമിതി അംഗങ്ങൾക്കായി പരിശീലനം നടത്തും.  ഇന്നു വൈകിട്ട് അഞ്ചിനകം  0476 2698550 എന്ന നമ്പറിൽ റജിസ്റ്റർ ചെയ്യണം.

സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു

കൊല്ലം ∙  സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് സെയിൽസ്മാൻ (കാറ്റഗറി നമ്പർ-105/2020) തസ്തികയിലേക്കുള്ള സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു. 

സ്പോട്ട് അഡ്മിഷൻ

കൊല്ലം ∙ കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളജിൽ മൂന്ന് വർഷ ഡിപ്ലോമ കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. 9447488348

ഐടിഐ 

കൊല്ലം ∙ ചന്ദനത്തോപ്പ് ഗവ. ബേസിക് ട്രെയ്നിങ് സെന്ററിൽ ഇഡബ്ല്യുഎസ്, എസ്ടി വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഫോൺ: 0474 2713099.

അപേക്ഷ ക്ഷണിച്ചു

കൊല്ലം ∙ അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0474 2749847

അധ്യാപക പരിശീലനം

കൊല്ലം ∙ ഹിന്ദി ഡിപ്ലോമ ഇൻ എലിമന്ററി എജ്യുക്കേഷൻ അടൂർ സെന്ററിൽ അധ്യാപക കോഴ്‌സിന്റെ ഒഴിവുള്ള സീറ്റിലേക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച പ്ലസ് ടുവിന് 50 ശതമാനം മാർക്കുള്ളവർക്കാണ് അവസരം. ഫോൺ: 0473 4296496

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}