ADVERTISEMENT

പുനലൂർ ∙ റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകളിലെ ബോഗികളിൽ വെള്ളം നിറയ്ക്കുന്നതിന് ശുദ്ധജലം എത്തിക്കുന്ന പദ്ധതിക്കു വേണ്ടിയുള്ള ഇൻടേക്ക്‌വെല്ലിന്റെ നിർമാണം കല്ലടയാറിന്റെ തീരത്ത് പൂർത്തിയായി. 5 മാസത്തിനുള്ളിൽ പദ്ധതി കമ്മിഷൻ ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന നിർമാണ പ്രവർത്തനമാണിത്. 4 മാസം മുൻപാണ് നിർമാണം ആരംഭിച്ചത്.

ദിവസം ഒന്നര ലക്ഷത്തോളം ലീറ്റർ ജലം ശുദ്ധീകരിച്ച് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കല്ലട പാലത്തിന് സമീപം ഇൻടേക്ക് വെല്ലിൽ നിന്ന് 7 എച്ച് പി മോട്ടർ ഉപയോഗിച്ച് റെയിൽവേ സ്റ്റേഷൻ യാഡിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് സമീപം സ്ഥാപിക്കുന്ന ഭൂഗർഭ ജല അറയിലേക്ക് വെള്ളം എത്തിക്കും. ഇവിടെ നിന്ന് നിലവിലുള്ള ടാങ്കുകളിൽ എത്തിക്കുന്ന വെള്ളം റെയിൽവേ ട്രാക്കിൽ പ്രത്യേകം ഘടിപ്പിക്കുന്ന പൈപ്പുകളിലേക്ക് എത്തിക്കും. 

ഈ പാത പൂർണമായി വൈദ്യുതീകരണം നടത്തി കഴിഞ്ഞാൽ 22 ബോഗികൾ വരെയുള്ള ട്രെയിനുകൾ ഓടാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും വലുപ്പമുള്ള ഒരു ട്രെയിനിൽ 30000 ലീറ്റർ വെള്ളമാണ് ശേഖരിക്കുക. കൂടുതൽ ദീർഘ ദൂര സർവീസുകളും ഇതുവഴി ഉടൻ ആരംഭിക്കും. കല്ലട പാലം മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള ദൂരത്തിൽ 100 മില്ലിമീറ്റർ വ്യാസമുള്ള പൈപ്പുകൾ ഇനി സ്ഥാപിക്കാനുണ്ട്.

എൻ.കെ.പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടതനുസരിച്ച് ചെന്നൈ ജനറൽ മാനേജരുടെ നിർദേശപ്രകാരമാണ് പുനലൂരിൽ ട്രെയിനുകളിൽ വെള്ളം നിറയ്ക്കാനുള്ള സൗകര്യം ഒരുക്കുന്നത്. പാതയിൽ ഓടുന്ന ട്രെയിനുകളിൽ കൊല്ലം, നാഗർകോവിൽ എന്നിവിടങ്ങളിൽ നിന്നാണ് വെള്ളം നിറയ്ക്കുന്നത്. ഇത് വലിയ രീതിയിൽ സമയ നഷ്ടം ഉണ്ടാക്കുന്നതായി പരാതി ഉയർന്നതിനെത്തുടർന്നാണ് നടപടി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com