ADVERTISEMENT

കൊല്ലം ∙ കേരളത്തിന്റെ വൈവിധ്യമാർന്ന ഭക്ഷണരുചികൾ മറ്റു രാജ്യങ്ങളിലെത്തിക്കാൻ കേറ്ററിങ് സംഘടന ശ്രമിക്കണമെന്നും അതിന് ആവശ്യമായ സാങ്കേതികസഹായം സർക്കാർ ലഭ്യമാക്കുമെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ. ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ (എകെസിഎ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേറ്ററിങ് യൂണിറ്റുകളിലെ വേസ്റ്റ് മാനേജ്മെന്റ് സംവിധാനത്തിനു സർക്കാർ സഹായം ഏർപ്പെടുത്തണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. 

ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് അധ്യക്ഷനായി. കേറ്ററിങ് അസോസിയേഷന്റെ മുതിർന്ന ഭാരവാഹികളെ മന്ത്രി ആദരിച്ചു. കേറ്ററേഴ്സ് ഉത്സവ് ജനറൽ കൺവീനർ എം.ജെ.താഹ, എകെസിഎ സംസ്ഥാന ജനറൽ സെക്രട്ടറി വി.സുനുകുമാർ, ട്രഷറർ ടി.കെ.രാധാകൃഷ്ണൻ, വർക്കിങ് പ്രസിഡന്റ് മനോജ് മാധവശ്ശേരി, വൈസ് പ്രസിഡന്റുമാരായ ജിജൻ മത്തായി, എം.ഉണ്ണിക്കൃഷ്ണൻ, വർക്കിങ് സെക്രട്ടറിമാരായ റോബിൻ കെ.പോൾ, ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com