കൊല്ലം ജില്ലയിൽ ഇന്ന് (28-09-2022); അറിയാൻ, ഓർക്കാൻ

kollam-ariyan-map
SHARE

ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

കൊല്ലം ∙ ടികെഎം എൻജിനീയറിങ് കോളജിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഡസ്ട്രിയൽ സേഫ്റ്റി ആൻഡ് എൻജിനീയറിങ് എന്നീ പിജി കോഴ്സുകളിലേക്കു ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ എന്നീ വിഷയങ്ങളിൽ പിജിയുള്ളവർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയമനത്തിനായി അപേക്ഷിക്കാം. നിശ്ചിത വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം ഉള്ളവർക്ക് ഇൻഡസ്ട്രിയൽ സേഫ്റ്റി ആൻഡ് എൻജിനീയറിങ് നിയമനത്തിനായി അപേക്ഷിക്കാം. അവസാന തീയതി 29. അപേക്ഷകൾ www.tkmce.ac.in എന്ന വെബ്സൈറ്റ് വഴി മാത്രമേ സ്വീകരിക്കൂ.

അപേക്ഷ ക്ഷണിച്ചു

കൊല്ലം ∙ സംസ്ഥാന ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന ‘സ്വച്ഛ് ടോയ്ക്കത്തൺ’ മത്സരത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും പാഴ്‌‌വസ്തുക്കൾ ഉപയോഗിച്ചു നിർമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും പഴയ കളിപ്പാട്ടങ്ങൾ നവീകരിച്ചു പുനരുപയോഗം സാധ്യമാക്കുന്നതിനുമായാണു മത്സരം സംഘടിപ്പിക്കുന്നത്. വ്യക്തികൾക്കും സംഘമായും 2 വിഭാഗങ്ങളിലായി മത്സരത്തിൽ പങ്കെടുക്കാം. ഓൺലൈൻ‌ റജിസ്ട്രേഷൻ‌ പോർട്ടൽ‌: innovativeindia.mygov.in. അവസാന തീയതി നവംബർ 11.

കൊല്ലം∙കെൽട്രോൺ നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രഫഷനൽ ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈൻ, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ആൻഡ് വിഷ്വൽ ഇഫക്ട്‌സ് എന്നിവയാണ് കോഴ്‌സുകൾ. വിവരങ്ങൾക്ക്–9847452727, 9567422755.

വിവരങ്ങൾ നൽകണം

കൊല്ലം∙പിഎം കിസാൻ പദ്ധതിയിലെ ഗുണഭോക്താക്കളും റവന്യു പോർട്ടലിൽ ഡിജിറ്റൽ രേഖകൾ ചേർത്തിട്ടില്ലാത്തതുമായ കർഷകർ കൃഷിഭവനുമായി ബന്ധപ്പെട്ട് ഭൂമി സംബന്ധിച്ച  വിവരങ്ങൾ നിർദിഷ്ട ഫോമിൽ നൽകണം. പന്ത്രണ്ടാം ഗഡു ലഭിക്കുന്നതിന് സെപ്റ്റംബർ 30നു മുൻപ്  2022-23ലെ കരം ഒടുക്കിയ രസീതോ പട്ടയമോ ആധാരമോ വനാവകാശരേഖയോ അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അനുബന്ധ രേഖകളും സഹിതം  കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം. കർഷകർ ഇകെവൈസിയും ചെയ്യണമെന്നു ജില്ലാ കൃഷി ഓഫിസർ അറിയിച്ചു.

സീറ്റൊഴിവ്

കൊല്ലം∙കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഐടി ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്‌റ്റൈൽ  ആൻഡ് അപ്പാരൽ ഡിസൈൻ, ഇന്റഗ്രേറ്റഡ് ലൈഫ് സ്‌റ്റൈൽ പ്രോഡക്ട് ഡിസൈൻ എന്നീ പിജി ഡിപ്ലോമ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത- 55% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം. www.ksid.ac.in വെബ്‌സൈറ്റിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ചു നാളെ വൈകിട്ട് 5നു മുൻപ് അപേക്ഷിക്കണം. ഓൺലൈൻ അഭിമുഖം 30 ന് നടക്കും. 

കബഡി മത്സരം നടത്തും

കൊല്ലം∙ ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ബിഷപ് ജെറോം എൻജിനീയറിങ് ക്യാംപസിൽ ഒക്ടോബർ 4,5 തീയതികളിൽ കബഡി ചാംപ്യൻസ് ട്രോഫി മത്സരം നടത്തും. ഒന്നാം സമ്മാനം 10000 രൂപ, രണ്ടാം സമ്മാനം 500 രൂപ. റജിസ്ട്രേഷന്: 989575378.

ലാബ് ടെക്നിഷ്യൻ  

കൊട്ടിയം∙ ആദിച്ചനല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ലാബ് ടെക്നിഷ്യന്റെ ഒഴിവുണ്ട്. ഡിഎംഇ അംഗീകരിച്ച ഡിഎംഎൽടി, എംഎൽടി, എന്നീ കോഴ്സുകൾ വിജയിച്ചവർ സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ, ബയോ ഡേറ്റാ സഹിതം 28ന് വൈകിട്ട് 5ന് മുൻപായി ആദിച്ചനല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഹാജരാകണം.

മുട്ടക്കോഴി വിതരണം

ചാത്തന്നൂർ∙ സർക്കാർ ഫാമിൽ ഉൽപാദിപ്പിച്ചു അംഗീകൃത നഴ്സറിയിൽ വളർത്തിയ 60 ദിവസം പ്രായമുള്ള അത്യുൽപാദന ശേഷിയുള്ള ഗ്രാമശ്രീ മുട്ടക്കോഴികളെ ചാത്തന്നൂർ മൃഗാശുപത്രിയിൽ 29ന് രാവിലെ 9ന് വിതരണം ചെയ്യും. മുൻകൂട്ടി ബുക്ക് ചെയ്യണം. 9446707823.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}