കൊല്ലം ജില്ലയിൽ ഇന്ന് (29-09-2022); അറിയാൻ, ഓർക്കാൻ

kollam-ariyan-map
SHARE

സ്റ്റുഡന്റ്സ് ലീഡർഷിപ് ക്യാംപ് 

കൊല്ലം ∙ വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിന്റെ സ്റ്റുഡന്റ്സ് ലീഡർഷിപ് ക്യാംപും കരിയർ എക്‌സിബിഷൻ ആൻഡ് കരിയർ മാസ്റ്റേഴ്‌സ് ട്രെയിനിങ് പരിപാടികൾ ജവാഹർ ബാലഭവനിൽ ഇന്നു രാവിലെ 9.30ന് എം.മുകേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

അപേക്ഷ ക്ഷണിച്ചു

കൊല്ലം∙ കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയമനുസരിച്ചുള്ള ബാൽവാതിക പദ്ധതി പ്രകാരം കൊല്ലം കേന്ദ്രീയ വിദ്യാലയത്തിൽ ആരംഭിക്കുന്ന ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഒക്ടോബർ 10ന് 3നു മുൻപ് അപേക്ഷകൾ നേരിട്ടു സമർപ്പിക്കണം. ബാൽവാതിക 1,2,3 ക്ലാസുകളിലേക്കു 2022 മാർച്ച് 31ലെ പ്രായം അനുസരിച്ചാണു കുട്ടികളെ പ്രവേശിപ്പിക്കുന്നത്.

ബാൽവാതിക ഒന്നിൽ 3 വയസ്സ് പൂർത്തിയായതും 4 വയസ്സ് പൂർത്തിയാകാത്തതുമായ കുട്ടികൾ, ബാൽവാതിക രണ്ടിൽ 4 വയസ്സ് പൂർത്തിയായതും 5 വയസ്സ് പൂർത്തിയാകാത്തതുമായ കുട്ടികൾ, ബാൽവാതിക മൂന്നിൽ 5 വയസ്സ് പൂർത്തിയായതും 6 വയസ്സ് പൂർത്തിയാകാത്തതുമായ കുട്ടികൾ എന്നിങ്ങനെയാണ് പ്രായപരിധി. അപേക്ഷാ ഫോമുകൾ http://kollam.kvs.ac.in/ എന്ന വെബ്സൈറ്റിൽ നിന്നോ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയുള്ള സമയങ്ങളിലോ കേന്ദ്രീയ വിദ്യാലയത്തിൽ നേരിട്ടെത്തി വാങ്ങാവുന്നതാണ്.

കൊല്ലം∙ക്ഷീരവികസന വകുപ്പിന്റെ മിൽക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. https://ksheerasree.kerala.gov.in പോർട്ടലിൽ ഒക്ടോബർ 20 വരെ സമർപ്പിക്കാം. വിവരങ്ങൾ ബ്ലോക്ക്തല ക്ഷീര വികസന യൂണിറ്റ് ഓഫിസുകളിൽ ലഭിക്കും. ഫോൺ: 0474-2748098.

സ്‌പോട്ട് അഡ്മിഷൻ

കൊല്ലം∙മുളങ്കാടകം സർക്കാർ വനിത ഐടിഐയിൽ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക്  സ്‌പോട്ട് അഡ്മിഷൻ നടത്തും. നാളെ ഉച്ചയ്ക്കു 2ന് ഓഫിസിൽ ഹാജരാകണം. ഫോൺ: 8848693366, 9895559445

അഭിമുഖം ഒന്നിന് 

കൊല്ലം∙ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ഒന്നിനു  രാവിലെ 10ന് അഭിമുഖം. പ്ലസ് ടു മിനിമം യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായമുള്ളവർക്കു പങ്കെടുക്കാം. ഫോൺ: 8714835683, 0474-2740615.

ഒഴിവ്

കൊല്ലം∙കരുനാഗപ്പള്ളി ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറുടെ താൽക്കാലിക ഒഴിവ്. ഒന്നിനു രാവിലെ 10.30നു കോളജിൽ നടത്തുന്ന എഴുത്തുപരീക്ഷ/അഭിമുഖത്തിനു ഹാജരാകണം. വിവരങ്ങൾ www.ceknpy.ac.in. ഫോൺ: 0476 2665935.

കൊല്ലം∙ ശ്രീനാരായണ ഗുരു കോളജ് ഓഫ് ലീഗൽ സ്റ്റഡീസിൽ എംബിഎ ഫിനാൻസ്, ലോ, പൊളിറ്റിക്സ് എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് യുജിസി മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ഒരു സെറ്റ് പകർപ്പുമായി ഒക്ടോബർ 10ന്  രാവിലെ 10നു കോളജ് ഓഫിസിൽ അഭിമുഖത്തിന് എത്തണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}