ADVERTISEMENT

കരുനാഗപ്പള്ളി ∙ ഏറ്റവും മോശമായതും വിണ്ടുകീറിയ നിലയിലുള്ളതുമായ  ടയർ ഉപയോഗിച്ചു സ്കൂൾ കുട്ടികളുമായി സർവീസ് നടത്തിയ  സ്കൂൾ ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മോട്ടർ വാഹന വകുപ്പ് അധികൃതർ എത്തി റദ്ദാക്കി. ചവറ  ഭാഗത്തുള്ള ഒരു സ്കൂൾ ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റാണ്  എംവിഐ ദിലീപ്കുമാറിന്റെ നേതൃത്വത്തിലുള്ള കരുനാഗപ്പള്ളി എൻഫോഴ്സ്മെന്റ് ടീം എത്തി റദ്ദാക്കിയത്.

ഇന്നലെ രാവിലെ കുട്ടികളുമായി ഈ ബസ് സ്കൂളിലേക്കു പോകുമ്പോൾ ടയർ പഞ്ചറായി റോഡിൽ കിടന്നിരുന്നു. ടയർ മാറ്റുന്നതിനിടയിൽ ടയറുകളുടെ മോശമായ അവസ്ഥ ട്രാക്ക് വൊളന്റിയർ വിഷ്ണുവിന്റെ ശ്രദ്ധയിൽപെട്ടിരുന്നു.   ആർടിഒയെ അറിയിച്ചതനുസരിച്ച് എൻഫോഴ്സ്മെന്റ് ടീമിനെ വിവരം അറിയിച്ച് പരിശോധന നടത്തുകയായിരുന്നു. എൻഫോഴ്സ്മെന്റ് ടീം സ്കൂളിലെത്തിയാണു ബസ് പരിശോധിച്ചു നടപടി സ്വീകരിച്ചത്. ബസിനു പുതിയ ടയറുകൾ ഇട്ട് പുതിയ ഫിറ്റ്നസ് എടുത്താൻ മാത്രമേ തുടർന്നു സർവീസ് നടത്താൻ കഴിയൂ. മറ്റു ബസുകളുടെ ടയറുകളുടെ സുരക്ഷയും തുടർന്നു പരിശോധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com