ADVERTISEMENT

കൊട്ടാരക്കര ∙ ബസിൽ നിന്ന് റോ‍ഡിലേക്ക് ചോർന്നൊലിച്ച എണ്ണയിൽ തെന്നി വീണു മൂന്ന് വിദ്യാർഥികൾ അടക്കം അഞ്ച് ഇരുചക്ര വാഹനയാത്രക്കാർക്ക് പരുക്ക്. എല്ലാവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ മേലിലക്ക് സമീപമാണ് സംഭവം. കെഎസ്ആർടിസി ബസിൽ നിന്നാണ് എണ്ണ ചോർന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കൊട്ടാരക്കര- മേലില- പുനലൂർ ബസ് അതു വഴി പോയിരുന്നു.

റോഡിലൂടെ ഒഴുകിയ‍ എണ്ണയിൽ ഇരുചക്രവാഹനങ്ങൾ വഴുതി വീണാണ് പരുക്ക്. ‍ അതു വഴി കടന്നു പോയ രണ്ട് വിദ്യാർഥിനികൾ സ്കൂട്ടറിൽ നിന്നും തെന്നി വീണു. പിന്നാലെ എത്തിയ മറ്റൊരു വിദ്യാർഥിനിയും സ്കൂട്ടറുമായി വീണു. ബൈക്കിലെത്തിയ രണ്ട് യുവാക്കളായിരുന്നു അടുത്ത ഇര. ഇതോടെ നാട്ടുകാർ എത്തി റോഡിൽ ഗതാഗതം നിയന്ത്രിച്ചു. അഗ്നിസുരക്ഷാ സേന എത്തി റോഡ് ശുചീകരിച്ച ശേഷമാണ് പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചത്. റോഡിൽ വീണ പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com