ഗവ.ആയുർവേദ ആശുപത്രിയിൽ പുതിയ മന്ദിരം ഉദ്ഘാടനം ഇന്ന്

കുന്നത്തൂർ ഐവർകാല മണപ്പള്ളഴികത്ത് കെ.കൊച്ചുകുഞ്ഞുപണിക്കർ സ്മാരക ഗവ.ആയുർവേദ ആശുപത്രിയുടെ ഒന്നാം നിലയിൽ നിർമിച്ച പുതിയ കെട്ടിടം.
കുന്നത്തൂർ ഐവർകാല മണപ്പള്ളഴികത്ത് കെ.കൊച്ചുകുഞ്ഞുപണിക്കർ സ്മാരക ഗവ.ആയുർവേദ ആശുപത്രിയുടെ ഒന്നാം നിലയിൽ നിർമിച്ച പുതിയ കെട്ടിടം.
SHARE

കുന്നത്തൂർ ∙ ഐവർകാല മണപ്പള്ളഴികത്ത് കെ.കൊച്ചുകുഞ്ഞുപണിക്കർ സ്മാരക ഗവ.ആയുർവേദ ആശുപത്രിയിൽ നിർമിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്  ഉച്ചയ്ക്ക് 3നു മന്ത്രി വീണാ ജോർജ് നിർവഹിക്കും. നാഷനൽ ആയുഷ് മിഷൻ അനുവദിച്ച 75 ലക്ഷം രൂപയുടെ പദ്ധതിയാണു നടപ്പാക്കിയത്. വിവിധ വലുപ്പത്തിലുള്ള 9 ഹാളുകളും മുറികളും ഉൾപ്പെടുന്നതാണു പുതിയ ബ്ലോക്ക്. എല്ലാ മുറികളിലും ശുചിമുറി സൗകര്യവുമുണ്ട്. 18 രോഗികൾക്കു കിടത്തിച്ചികിത്സ നടത്താൻ സൗകര്യമുള്ള കെട്ടിടത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം തെറപ്പി മുറികളും ഉണ്ടാകും. ജീവനക്കാർക്കുള്ള വിശ്രമ മുറികളും ആധുനികതരത്തിലുള്ള  സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}