പോപ്പുലർ ഫ്രണ്ടിന്റെ കൊല്ലത്തെ ‌ 2 ഓഫിസുകൾ പൂട്ടി മുദ്ര വച്ചു

HIGHLIGHTS
  • പൂട്ടിയത് പള്ളിമുക്കിലെയും കരുനാഗപ്പള്ളി പുതിയകാവിലെയും ഓഫിസുകൾ
കരുനാഗപ്പള്ളി പുതിയകാവിലുള്ള പോപ്പുലർ ഫ്രണ്ടിന്റെ ദക്ഷിണ മേഖലാ ഓഫിസ് എൻഐഎ നടപടികൾക്കു ശേഷം പൊലീസ് ഗേറ്റ് പൂട്ടി മുദ്ര വയ്ക്കുന്നു.
കരുനാഗപ്പള്ളി പുതിയകാവിലുള്ള പോപ്പുലർ ഫ്രണ്ടിന്റെ ദക്ഷിണ മേഖലാ ഓഫിസ് എൻഐഎ നടപടികൾക്കു ശേഷം പൊലീസ് ഗേറ്റ് പൂട്ടി മുദ്ര വയ്ക്കുന്നു.
SHARE

കൊല്ലം/കരുനാഗപ്പള്ളി ∙ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിനെത്തുടർന്ന് കൊല്ലം ജില്ലയിൽ പോപ്പുലർ ഫ്രണ്ടിന്റെ രണ്ട് ഓഫിസുകൾ പൂട്ടി മുദ്ര വച്ചു. കൊല്ലം പള്ളിമുക്കിലുള്ള പിഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫിസും കരുനാഗപ്പള്ളി പുതിയകാവിൽ പോപ്പുലർ ഫ്രണ്ടിന്റെ ദക്ഷിണ മേഖലാ ഓഫിസായി പ്രവർത്തിക്കുന്ന കാരുണ്യ ട്രസ്റ്റ് ഓഫിസുമാണ് പൊലീസ് ഇന്നലെ പൂട്ടി മുദ്ര വച്ചത്. എൻഐഎയുടെ നിർദേശത്തെത്തുടർന്നു രണ്ടിടത്തും പൊലീസ് പരിശോധന നടത്തിയിരുന്നു. ഹർത്താലിനു ശേഷം ഈ ഓഫിസുകൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. നിയമവിരുദ്ധപ്രവർത്തനങ്ങൾ നടന്നതിനാൽ ഓഫിസ് പൂട്ടുന്നുവെന്ന ഉത്തരവ് വാതിലിൽ പതിപ്പിച്ചു.അറസ്റ്റിലായ പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ.അബ്ദുൽ സത്താറിന്റെയും കെ.പി. അഷറഫിന്റെയും പേരിലുള്ള 21 സെന്റ് സ്ഥലത്ത് 3 നിലകളിലായുള്ള ബഹുനില മന്ദിരമാണ് പുതിയകാവിൽ പൂട്ടി മുദ്ര വച്ചത്.

കൊല്ലം പള്ളിമുക്കിലുള്ള പിഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫിസ് പൊലീസ് പൂട്ടി മുദ്ര വയ്ക്കുന്നു.
കൊല്ലം പള്ളിമുക്കിലുള്ള പിഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫിസ് പൊലീസ് പൂട്ടി മുദ്ര വയ്ക്കുന്നു.

കിളികൊല്ലൂർ സ്വദേശി റിയാസിന്റെ പേരിലാണ് പള്ളിമുക്ക് ഓഫിസ്. ബോർഡ് വയ്ക്കാതെയാണ് പള്ളിമുക്കിലെ ഓഫിസ് പ്രവർത്തിച്ചിരുന്നത്. എസ്ഡിപിഐയുമായി ബന്ധപ്പെട്ട രേഖകൾ പള്ളിമുക്കിലെ ഓഫിസ് പരിശോധനയിൽ ലഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു.സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശത്തെത്തുടർന്ന് അസി. പൊലീസ് കമ്മിഷണർ എ.അഭിലാഷ്, ഇരവിപുരം എസ്എച്ച്ഒ പി.അജിത്കുമാർ, എസ്ഐമാരായ ജയേഷ്, സുനിൽ എന്നിവരെത്തിയാണ് പള്ളിമുക്ക് ഓഫിസ് പൂട്ടി മുദ്ര വച്ചത്. ഓഫിസിൽ എൻഐഎ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയേക്കുമെന്ന് പൊലീസ് പറഞ്ഞു. പുതിയകാവിലെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫിസിൽ ഇന്നലെ രാവിലെ എൻഐഎ സംഘം എത്തുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ രാത്രി 7.45നാണ് എത്തിയത്. ഓഫിസ് പൂട്ടിയതായുള്ള 4 പേജ് ഉത്തരവ് എൻഐഎ ഉദ്യോഗസ്ഥർ ഓഫിസിന്റെ മുൻ വശത്തെ ഭിത്തിയിൽ പതിച്ചു. 

തുടർന്ന് ഇവിടെ ഉണ്ടായിരുന്നവരോട് കാര്യങ്ങൾ വിശദീകരിച്ചു. വാതിലുകൾ പൂട്ടി എല്ലാവരെയും പുറത്താക്കി മുൻവശത്തെ ഗേറ്റും പൊലീസ് പൂട്ടി മുദ്ര വച്ചു.എൻഐഎ സംഘം എത്തി ആദ്യ നടപടി എന്ന നിലയിൽ തഹസിൽദാർ പി.ഷിബു, വില്ലേജ് ഓഫിസർമാരായ സുഭാഷ്, ആൻസി ഷിജി എന്നിവരെ സാക്ഷികളായി ഒപ്പ് വയ്പ്പിച്ചു. തുടർന്നായിരുന്നു മുദ്ര വയ്ക്കൽ നടപടികൾ. തുടർന്നുള്ള നടപടികളുടെ ആദ്യ ഘട്ടമെന്ന നിലയിലാണ് ഓഫിസ് പൂട്ടി മുദ്ര വച്ചത്.കരുനാഗപ്പള്ളി എസിപി വി.എസ്. പ്രദീപ്കുമാർ, സിഐ ജയകുമാർ , എസ്ഐ മാരായ സുജാതൻപിള്ള, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും നടപടികൾക്കു നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}