കൊല്ലം ജില്ലയിൽ ഇന്ന് (01-10-2022); അറിയാൻ, ഓർക്കാൻ

kollam-ariyan-map
SHARE

മെഗാ അദാലത്ത്

കൊട്ടാരക്കര ∙ ലീഗൽ അതോറിറ്റിയുടെ നേതൃത്വത്തിൽ നവംബർ 12ന് നടക്കുന്ന മെഗാ അദാലത്തിലേക്കു പരാതികൾ സ്വീകരിച്ച് തുടങ്ങി. കൊട്ടാരക്കര താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫിസിൽ 20ന് 5 വരെ സ്വീകരിക്കും.

ഫാർമസിസ്റ്റ്

പുത്തൂർ ∙ കുളക്കട സിഎച്ച്സിയിൽ ഫാർമസിസ്റ്റിന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം 15ന് മുൻപ് അപേക്ഷിക്കണം. 0474- 2615058.

ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കൊല്ലം ∙ ചന്ദനത്തോപ്പ് സർക്കാർ ഐടിഐയിൽ സർവേയർ, ടൂൾ ആൻഡ് ഡൈ മേക്കർ ട്രേഡുകളിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം 7നു രാവിലെ 10നു കോളജിൽ അഭിമുഖത്തിനു ഹാജരാകണം. 0474-2712781.

റജിസ്‌ട്രേഷൻ റദ്ദാക്കുന്നു

കൊല്ലം ∙ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പരിധിയിൽ  ദീർഘകാലമായി പ്രവർത്തനം ഇല്ലാതെ തുടരുന്ന, റെക്കോർഡുകൾ കണ്ടെത്താൻ കഴിയാത്ത 8 സംഘങ്ങളുടെ റജിസ്‌ട്രേഷൻ റദ്ദാക്കാൻ പട്ടിക തയാറായി. പട്ടിക പരിശോധിക്കുന്നതിനും പരാതി ബോധിപ്പിക്കുന്നതിനും ജില്ലാ വ്യവസായ കേന്ദ്രം  ലിക്വിഡേറ്ററെ  (സീനിയർ കോപറേറ്റീവ് ഇൻസ്‌പെക്ടർ (എച്ച്ക്യു) )  ഓഫിസ് സമയങ്ങളിൽ ബന്ധപ്പെടാം. 9656515672.

അപേക്ഷ ക്ഷണിച്ചു

കൊല്ലം ∙ സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ കൃഷി രീതികൾ അവലംബിച്ച് മത്സ്യകൃഷി ചെയ്യാൻ കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലാ പഞ്ചായത്തിലുളള മത്സ്യകർഷക വികസന ഏജൻസിയിലോ, മത്സ്യഭവനുകളിലോ  14നകം അപേക്ഷ നൽകണം. 0474-2795545.  

കോഴ്‌സ് പ്രവേശനം

കൊല്ലം ∙ കെൽട്രോൺ നോളജ് സെന്ററിൽ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഫയർ ആൻഡ് സേഫ്റ്റി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ്  സെന്റർ, ടൗൺ അതിർത്തി, കൊല്ലം വിലാസത്തിൽ ബന്ധപ്പെടാം. 0474 2731061. 

വ്യാജ ഏജൻസികൾ ജാഗ്രത പുലർത്തണം

കൊല്ലം ∙ നടീൽ വസ്തുക്കൾ കൃഷി വകുപ്പ് ഫാമുകളിൽ നിന്നും കൃഷിഭവനുകളിൽ നിന്നും മാത്രം വാങ്ങി ഗുണമേന്മ ഉറപ്പു വരുത്താമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. വീടുകൾ തോറും വ്യാജ ഏജൻസികൾ ഓർഡറെടുത്തു വിൽപന നടത്തുന്ന പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും നൽകി. 

ഇന്റേൺഷിപ്

കൊല്ലം ∙ തിരുവനന്തപുരം ടെക്നോപാർക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന എംസ്‌ക്വയേഡ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസസ് ലിമിറ്റഡ് ഇന്റേൺഷിപ് ട്രെയിനിങ് കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 8113869999 നമ്പറിലോ www.m2elearning.com  വെബ്സൈറ്റിലോ ബന്ധപ്പെടാം.

അഭിമുഖം 10നും 11നും

കൊല്ലം ∙ ജില്ലയിൽ സർക്കാർ–എയ്ഡഡ് സ്ഥാപനങ്ങളിലെ മെറിറ്റ് ക്വോട്ട സീറ്റുകളിലേക്ക് ഡിഎൽഎഡ് പ്രവേശനം നേടിയ വിദ്യാർഥികളുടെ മെറിറ്റ് ലിസ്റ്റും വെയ്റ്റിങും ലിസ്റ്റും ഇന്നു രാവിലെ 11നു പ്രസിദ്ധീകരിക്കും. സയൻസ്, കൊമേഴ്സ് വിഷയങ്ങളുടെ അഭിമുഖം 10നും ഹ്യുമാനിറ്റീസ് വിഷയത്തിന്റെ അഭിമുഖം 11നും രാവിലെ 10 മുതൽ തേവള്ളി മലയാളി സഭ എൻഎസ്എസ് യുപിഎസിൽ നടക്കും. വെബ്സൈറ്റ്: ddeklm.blogspot.com.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA