ADVERTISEMENT

കൊല്ലം ∙ കൊല്ലത്തു നടന്ന ഐസിഎസ്ഇ – ഐഎസ്‌സി സോൺ ‘എ' കായിക മേളയിൽ തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ (370 പോയിന്റ്) ഓവറോൾ ചാംപ്യന്മാരായി. കൊല്ലം തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ - ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ (245 പോയിന്റ്) റണ്ണറപ്. മീറ്റ് സമാപന സമ്മേളനത്തിൽ സിറ്റി പൊലീസ് എസിപി എ.അഭിലാഷ് സമ്മാനവിതരണം നിർവഹിച്ചു. കായിക മേള സ്പോർട്സ് കോഓർഡിനേറ്ററും തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ - ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ റവ.ഡോ.സിൽവി ആന്റണി അധ്യക്ഷത വഹിച്ചു. ജൂനിയർ പ്രിൻസിപ്പൽ ഡോണാ ജോയി, തേവലക്കര ഹോളി ട്രിനിറ്റി പ്രിൻസിപ്പൽ ലീന എന്നിവർ പ്രസംഗിച്ചു.

ഓവറോൾ ചാംപ്യൻഷിപ് കരസ്ഥമാക്കിയ സ്കൂളുകൾ

 മത്സരത്തിൽ ടീം ഓവറോൾ ചാംപ്യൻഷിപ് കരസ്ഥമാക്കിയ സ്കൂളുകളും സ്കോറും – അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം സെന്റ്.തോമസ് റസിഡൻഷ്യൽ സ്കൂൾ (24 പോയിന്റ്). പെൺകുട്ടികളുടെ വിഭാഗത്തിൽ തങ്കശ്ശേരി മൗണ്ട് കാർമൽ സ്കൂൾ (30 പോയിന്റ്). അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ - ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ (74 പോയിന്റ്). 

അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ (88 പോയിന്റ്). അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ ഇൻഫന്റ് ജീസസ് ആംഗ്ലോ - ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ (84 പോയിന്റ്). പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ (96 പോയിന്റ്).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com